02 March 2026
SHIJI MK
Image Credit: Getty Images
ഉരുളക്കിഴങ്ങ് കഴിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ദിവസവും അവ കഴിക്കുന്നവരും ധാരാളം. ഉരുളക്കിഴങ്ങ് വളരെ സുരക്ഷിതമായ ഒരു ഭക്ഷണമാണെന്നാണ് പലരും ധരിച്ചുവെച്ചിരിക്കുന്നത്.
മറ്റ് ഭക്ഷണ പദാര്‍ത്ഥങ്ങളിലെന്ന പോലെ ഉരുളക്കിഴങ്ങിലും വ്യാജന്മാര്‍ സജീവമാണ്. വ്യാജനേതാ ഒറിജിനലേതാ എന്ന് കണ്ടുപിടിക്കാന്‍ പോലും സാധിക്കില്ല. എന്നാല്‍ ശുദ്ധമായത് തന്നെ വേണ്ടേ വാങ്ങാന്‍?
ഉരുളക്കിഴങ്ങിന്റെ നിറം നോക്കി അത് യഥാര്‍ഥമാണോ അല്ലയോ എന്ന് കണ്ടെത്താനാകും. അകത്തും പുറത്തും ഒരേ നിറത്തിലുള്ളതാണ് യഥാര്‍ഥ ഉരുളക്കിഴങ്ങ്. എന്നാല്‍ വ്യാജന്റെ നിറം മാറും.
വ്യാജനെ കണ്ടുപിടിക്കാന്‍ മണവും സഹായിക്കും. യഥാര്‍ഥ ഉരുളക്കിഴങ്ങിന്റെ മണ്ണിന്റെ മണമുണ്ടായിരിക്കും. രാസവസ്തുക്കള്‍ ചേര്‍ത്തതിന് കൃത്രിമ ഗന്ധമായിരിക്കും ഉണ്ടാകുക.
ഉരുളക്കിഴങ്ങിന്റെ തൊലി കളഞ്ഞ് നോക്കിയാലും വ്യാജനാണോ എന്ന് തിരിച്ചറിയാന്‍ സാധിക്കും. യഥാര്‍ഥ ഉരുളക്കിഴങ്ങിന് പരുക്കനായ തൊലിയായിരിക്കും ഉണ്ടാകുക. എന്നാല്‍ വ്യാജന് മിനുസമുള്ള തൊലിയും
കൈകൊണ്ടോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും കൊണ്ടോ ഉരുളക്കിഴങ്ങിന്റെ മേല്‍ഭാഗം മൃദുവായി ഉരസാം. നിറം എളപ്പുത്തില്‍ മാറിയാല്‍ അത് വ്യാജനാണെന്ന് ഉറപ്പിക്കാം.
ഒരു പാത്രത്തില്‍ വെള്ളമെടുത്ത് ഉരുളക്കിഴിങ്ങ ഇടാം. യഥാര്‍ഥ ഉരുളക്കിഴങ്ങ് ആണെങ്കില്‍ വെള്ളത്തില്‍ മുങ്ങിപോകും. വ്യാജന്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കും.