28 February 2026
Jayadevan A M
Image Courtesy: Getty
ചില കറികള്‍ക്ക് മുരിങ്ങക്ക ചേര്‍ക്കുമ്പോള്‍ അസാധ്യ രുചിയാണ്. മലയാളികളുടെ കറികളില്‍ പ്രധാനിയാണ് മുരിങ്ങക്ക
എന്നാല്‍ മുരിങ്ങക്ക അധികം നാളുകള്‍ സൂക്ഷിക്കാന്‍ സാധിക്കുന്നില്ലെന്നാണ് പലരുടെയും പരാതി. മുരിങ്ങക്ക ദീര്‍ഘകാലം സൂക്ഷിക്കാനുള്ള മാര്‍ഗം നോക്കാം
ആദ്യം മുരിങ്ങക്ക മുറിച്ചുവെയ്ക്കണം. ഇങ്ങനെ എല്ലാ മുരിങ്ങക്കയും മുറിച്ചുവെച്ചതിന് ശേഷം അത് പത്രക്കടലാസില്‍ പൊതിയണം
മുറിച്ചുവെച്ച മുരിങ്ങക്ക പത്രക്കടലാസുകളില്‍ നന്നായി പൊതിയണം. അതിനു ശേഷം ഒരു പ്ലാസ്റ്റിക് കവറില്‍ അത് പൊതിയണം
തുടര്‍ന്ന് ഇത് ഫ്രിഡ്ജില്‍ സൂക്ഷിക്കുക. ഇങ്ങനെ ചെയ്താല്‍ മുരിങ്ങക്ക ദീര്‍ഘകാലം കേടു കൂടാതെ ഇരിക്കും.
മുരിങ്ങക്ക വാങ്ങുമ്പോഴും ശ്രദ്ധിക്കണം. കേടില്ലാത്ത മുരിങ്ങക്ക വാങ്ങണം. കേടായത് വാങ്ങിയാല്‍ അത് അധികകാലം സൂക്ഷിക്കാനായേക്കില്ല
നിരവധി ആരോഗ്യഗുണങ്ങള്‍ മുരിങ്ങക്കയ്ക്കുണ്ട്. വിറ്റാമിൻ സി, ആന്റിഓക്സിഡന്റുകൾ എന്നിവ ധാരാളമായി ഇതില്‍ അടങ്ങിയിരിക്കുന്നു
ധാരാളം നാരുകളും മുരിങ്ങക്കയിലുണ്ട്. വിറ്റാമിന്‍ എയും മുരിങ്ങക്കയിലുണ്ട്. കണ്ണിന്റെ ആരോഗ്യത്തിന് ഇത് നല്ലതാണ്