6 April 2026

ARUN M

ജയിച്ചു, തോറ്റു സിനിമയിൽ നിന്നെത്തിയ  സ്ഥാനാർത്ഥികൾ

Image Courtesy: Facebook

പത്തനാപുരത്ത് 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി ജഗദീഷ് മത്സരിച്ചത്, കെബി ഗണേഷ്കുമാറിനോട് അദ്ദേഹം തോറ്റത്.

ജഗദീഷ്

2014-ൽ ചാലക്കുടി ലോക്സഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായാണ് ഇന്നസെൻ്റ്  വിജയിച്ചത്. എന്നാൽ 2019-ൽ ലോക്സഭയിലേക്ക് മത്സരിച്ചു തോറ്റു.

ഇന്നസെൻ്റ്

 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയായി പത്തനാപുരത്ത് നിന്നുമാണ് ഭീമൻ രഘു മത്സരിച്ചത്. എന്നാൽ തോറ്റു

ഭീമൻ രഘു

ആലപ്പുഴയിൽ നിന്ന് 1999-ൽ എൽഡിഎഫ് സ്ഥാനാർത്ഥിയായാണ് മുരളി മത്സരിച്ചത്. അന്ന് കോൺഗ്രസ്സിൻ്റെ വിഎം സുധീരനോട് തോറ്റു.

മുരളി

2021-ലെ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ടിക്കറ്റിലാണ് ബാലുശ്ശേരിയിൽ ധർമ്മജൻ മത്സരിച്ചത്. എൽഡിഎഫിൻ്റെ കെഎം സച്ചിൻദേവിനോട് അദ്ദേഹം തോറ്റു

ധർമ്മജൻ ബോൾഗാട്ടി

1989-ൽ എൽഡിഎഫിൻ്റെ സ്വതന്ത്ര്യ സ്ഥാനാർത്ഥിയായി തിരുവനന്തപുരത്ത് നിന്നുമാണ് കവിയും, ഗാനരചയിതാവുമായ ഒഎൻവി കുറുപ്പ് മത്സരിച്ചത്. അന്ന് അദ്ദേഹം തോറ്റു.

ഒഎൻവി കുറുപ്പ്