29 December 2025

SHIJI MK

Image Courtesy:  Getty Images

ഈ രോഗമുള്ളവര്‍ നിലക്കടല കഴിക്കാന്‍ പാടില്ല

പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ്, നാരുകള്‍, വൈറ്റമിന്‍ ഇ, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങളാല്‍ സമ്പുഷ്ടമാണ് നിലക്കടല. ഇവ ഹൃദയാരോഗ്യത്തിനും വളരെ മികച്ചതാണ്.

നിലക്കടല

roasted peanuts health effects, side effects of eating peanuts, peanuts health risks, who should avoid peanuts, peanut allergies, roasted peanuts nutrition,  റോസ്റ്റഡ് നിലക്കടല ആരോഗ്യപ്രശ്നങ്ങൾ, നിലക്കടല ഉപയോഗത്തിന്റെ ദോഷഫലങ്ങൾ, നിലക്കടല ആരോഗ്യ റിസ്കുകൾ

roasted peanuts health effects, side effects of eating peanuts, peanuts health risks, who should avoid peanuts, peanut allergies, roasted peanuts nutrition,  റോസ്റ്റഡ് നിലക്കടല ആരോഗ്യപ്രശ്നങ്ങൾ, നിലക്കടല ഉപയോഗത്തിന്റെ ദോഷഫലങ്ങൾ, നിലക്കടല ആരോഗ്യ റിസ്കുകൾ

ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ഒരിക്കലും നിലക്കടല കഴിക്കാന്‍ പാടുള്ളതല്ല. നിലക്കടല കഴിക്കുന്നത് വഴി നിങ്ങളുടെ ആരോഗ്യനില കൂടുതല്‍ മോശമാകും.

എന്നാല്‍

ഗ്യാസ്, ദഹനക്കേട്, മലബന്ധം, വയറുവീര്‍ക്കല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ നിലക്കടല കഴിക്കരുത്. ഉയര്‍ന്ന നാരുകള്‍ ഉള്ളതിനാല്‍ ദഹിക്കാന്‍ ഒരുപാട് സമയമെടുക്കും.

ദഹനപ്രശ്‌നം

ഇത്തരക്കാര്‍ക്ക് നിലക്കടല കഴിക്കണമെങ്കില്‍ രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്ത ശേഷം കഴിക്കാവുന്നതാണ്. എന്നാല്‍ ഇത് പതിവാക്കുന്നതും നല്ലതല്ല.

കഴിക്കാം

പിത്താശയക്കല്ല് അല്ലെങ്കില്‍ കരള്‍ സംബന്ധമായ രോഗങ്ങളുള്ളവര്‍ നിലക്കടല കഴിക്കരുത്. നിലക്കടലയില്‍ ഉയര്‍ന്ന അളവില്‍ എണ്ണയുള്ളതിനാല്‍ ദോഷം ചെയ്യും.

കരള്‍

നിലക്കടല കഴിച്ചതിന് ശേഷം ചര്‍മ്മത്തില്‍ തിണര്‍പ്പ്, ചൊറിച്ചില്‍, ശ്വസിക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നവരും കഴിക്കാന്‍ പാടില്ല.

അലര്‍ജി

പ്രമേഹരോഗികള്‍ ഉപ്പ് അല്ലെങ്കില്‍ മുളക് ചേര്‍ത്ത വറുത്ത നിലക്കടല കഴിക്കരുത്. നിലക്കടലയിലുള്ള മധുരത്തിന്റെ അംശം രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കും.

പ്രമേഹം

തൈറോയ്ഡ് പ്രവര്‍ത്തനത്തെ ബാധിക്കുന്ന ഗോയിട്രോജന്‍സ് നിലക്കടലയിലുണ്ട്. അതിനാല്‍ തന്നെ തൈറോയ്ജ് പ്രശ്‌നങ്ങള്‍ ഉള്ളവരും കഴിക്കരുത്.

തൈറോയ്ഡ്