9 July 2026

Nithya V

ഫാറ്റി ലിവർ തടയാൻ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

Photo Credit: Getty Images

നമ്മുടെ തെറ്റായ ഭക്ഷണശീലങ്ങൾ കാരണം ഇന്ന് ഭൂരിഭാഗം ആളുകളെയും അലട്ടുന്ന പ്രധാന ആരോഗ്യപ്രശ്നമായി 'ഫാറ്റി ലിവർ' മാറിയിരിക്കുന്നു.

ഫാറ്റി ലിവർ

ഭക്ഷണക്രമത്തിൽ കൃത്യമായ മാറ്റങ്ങൾ വരുത്തിയാൽ ഇവ മാറ്റാൻ കഴിയും.കരളിൽ കൊഴുപ്പ് കൂട്ടുന്ന,നമ്മൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കിയാലോ

ഡയറ്റ്

അമിതമായി മധുരം കഴിക്കുന്നത് ഫാറ്റി ലിവറിനുള്ള ഏറ്റവും പ്രധാന കാരണമാണ്. മിഠായികൾ, കേക്കുകൾ, ഐസ്‌ക്രീം ഇവ കുറയ്ക്കാം.

മധുരം

പാക്കറ്റ് ജ്യൂസുകൾ, സോഡ, എനർജി ഡ്രിങ്കുകൾ എന്നിവയിൽ ഉയർന്ന അളവിൽ 'ഫ്രക്ടോസ്' അടങ്ങിയിട്ടുണ്ട്. ഇതും കരളിന്റെ ആരോഗ്യത്തിന് ദോഷമാണ്.

ഫ്രക്ടോസ്

എണ്ണയിൽ വറുത്തതും പൊരിച്ചതുമായ പലഹാരങ്ങളിൽ 'ട്രാൻസ് ഫാറ്റും'പൂരിത കൊഴുപ്പും വളരെ കൂടുതലാണ്. അതിനാൽ ഇവയും ഒഴിവാക്കുക.

എണ്ണ

മൈദ കൊണ്ടുള്ള ഭക്ഷണങ്ങൾ, ഇൻസ്റ്റന്റ് നൂഡിൽസ്, പാക്കറ്റ് ചിപ്സുകൾ എന്നിവയിൽ പോഷകങ്ങൾ വളരെ കുറവും കലോറി വളരെ കൂടുതലുമാണ്.

മൈദ

ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂട്ടുകയും ഇൻസുലിൻ പ്രതിരോധം വഴി ഫാറ്റി ലിവറിലേക്ക് നയിക്കുകയും ചെയ്യും.

ഇൻസുലിൻ

ബീഫ്, പോർക്ക്, മട്ടൺ തുടങ്ങിയ റെഡ് മീറ്റുകളിൽ പൂരിത കൊഴുപ്പ് വളരെ ഉയർന്ന അളവിലാണ് അടങ്ങിയിരിക്കുന്നത്

റെഡ് മീറ്റ്