08 July 2026
NEETHU VIJAYAN
Image Courtesy: Getty Images
കർക്കടകം മാസം ഇതാ വരവായി. പഞ്ഞമാസത്തിലേക്ക് കടക്കുമ്പോൾ ശരീരം രോഗങ്ങളുടെ പിടിയിലാകാൻ ഏറ്റവും സാധ്യതയുള്ള സമയമാണ് കർക്കടക മാസം.
ഈ സമയത്ത് ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ദഹനവ്യവസ്ഥയെ ശുദ്ധീകരിക്കാനും നമ്മുടെ പൂർവ്വികർ കണ്ടെത്തിയ ഏറ്റവും മികച്ച ഔഷധക്കൂട്ടാണ് പത്തില തോരൻ.
ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും വൃക്കകളുടെ ആരോഗ്യത്തിനും ഏറ്റവും ഉത്തമമാണ് ഗ്രാമ പ്രദേശത്ത് കാണുന്ന തഴുതാമ. അനിമിയ തടയാനും നല്ലതാണ്.
വിറ്റാമിൻ എ, സി എന്നിവയാൽ സമ്പന്നമാണ്. ദഹനപ്രക്രിയ സുഗമമാക്കാൻ ചേമ്പില സഹായിക്കുന്നു. ഇളം ഇലകൾ വേണം തിരഞ്ഞെടുക്കാൻ.
വിറ്റാമിനുകളും ഇരുമ്പും ധാരാളമായി അടങ്ങിയിരിക്കുന്ന ഒന്നാണ് മത്തനില. പ്രതിരോധശേഷി കൂട്ടാനും ഇത് വളരെ മികച്ചതാണ്. കർക്കടക മാസത്തിൽ ഇത് നല്ലൊരു തിരഞ്ഞെടുപ്പാണ്.
നാടൻ ചീരയില തോരന് രുചിയും ഒപ്പം ആവശ്യത്തിന് കാൽസ്യവും ഫോളിക് ആസിഡും നൽകുന്നു. കുട്ടികൾക്ക് വളരെ നല്ലതാണ് ഇത്. പ്രതിരോധശേഷി നൽകുന്നു.
പ്രമേഹം, കൊളസ്ട്രോൾ എന്നിവ നിയന്ത്രിക്കാൻ സഹായിക്കുന്ന ഘടകങ്ങൾ ചേനയിലയിൽ ധാരാളമുണ്ട്. ഇത് കർക്കടക മാസത്തിൽ വളരെ നല്ലതാണ്.
കാൽസ്യം ധാരാളമായി അടങ്ങിയ ഒന്നാണ് അഗതിയില. ശരീരത്തിൻ്റെ ചൂട് കുറയ്ക്കാനും എല്ലുകൾക്കും ബലം നൽക്കാനും ഈ ഇല വളരെ നല്ലതാണ് .