08 July 2026
Jenish Thomas
Image Credit: Getty Images
ഫുട്ബോൾ മൈതാനത്തെ പോലീസും കോടതിയുമാണ് ഒരു റഫറി. റഫറിയുടെ തീരുമാനം മത്സരത്തിൻ്റെ വിധി തന്നെ മാറ്റി എഴിതിയേക്കാം
ഫുട്ബോൾ താരങ്ങളെ പോലെ തന്നെ കായികമായി ഫിറ്റ്നെസ് നിലനിർത്തേണ്ട ഉത്തരവാദിത്വവും റഫറിമാർക്കുണ്ട്. കാരണം മത്സരത്തിൻ്റെ 90 അധികം മിനിറ്റുകൾ, താരങ്ങൾക്കൊപ്പം റഫറിമാരും ഓടി എത്തേണ്ടതാണ്.
ഇത്തരത്തിൽ ഫുട്ബോളിൽ നിർണായകമായ പങ്ക് വഹിക്കുന്ന റഫറിമാർക്ക് ഫിഫ നൽകുന്ന ശമ്പളം എത്രയാണെന്ന് അറിയുമോ? കോടികളാണ് കോടികൾ. ഫിഫ ലോകകപ്പ് അവസാനിക്കുമ്പോൾ തന്നെ വലിയ ഒരു തുക ഇവരുടെ പോക്കറ്റിലെത്തും
ലോകകപ്പിലെ റഫറിമാർക്ക് നൽകുന്ന ശമ്പളം എത്രയാണെന്ന് ഇതുവരെ ഫിഫ എവിടെയും വെളിപ്പെടുത്തിട്ടില്ല. എന്നാൽ ലോകകപ്പിൻ്റെ ഭാഗമാകുന്ന ഒരു റഫറിക്ക് കേവലം ഒരു കോടി രൂപയെങ്കിലും കുറഞ്ഞത് ലഭിക്കും
2026 ലോകകപ്പിലെ റഫറിമാർക്ക് ഫിഫ കുറഞ്ഞപക്ഷം ഒരു ലക്ഷം ഡോളറാണ് ശമ്പളമായി നൽകുന്നത് എന്നാണ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. അതായത് 2014 ബ്രസീൽ ലോകകപ്പിൻ്റെ ഇരട്ടി.
ഈ ഒരു ലക്ഷം ഡോളർ മാത്രമല്ല, ഒരു മത്സരത്തിന് ബോണസായി ഒരു വൻ തുകയും ഫിഫ റഫറിമാർക്ക് നൽകുന്നുണ്ട്. അത് ഗ്രൂപ്പ് നോക്ക്ഔട്ട് മത്സരങ്ങളിൽ നിന്നും വ്യത്യ്സ്തമായിരിക്കും
ഗ്രൂപ്പ് മത്സരങ്ങൾ നിയന്ത്രിക്കുന്ന റഫറിക്ക് 3,000 മുതൽ 5,000 ഡോളർ വരെ ബോണസായി ലഭിക്കും. അതായത് മൂന്ന് ലക്ഷം മുതൽ അഞ്ച് ലക്ഷം രൂപ വരെ
നോക്ക്ഔട്ട് മത്സരങ്ങളിൽ ഈ ബോണസ് തുക 10,000 ഡോളറായി ഉയരും. അതായത് പത്ത് ലക്ഷം രൂപ. ഫൈനൽ മത്സരം നിയന്ത്രിക്കുന്ന റഫറി 70,000 യുഎസ് ഡളറാണ് (69 ലക്ഷം) ലഭിക്കുക.