17 September 2026
Sumeesh T Unneen
Photo Credit: Unsplash
കഠിനമായ വ്യായാമത്തിന് ശേഷം ചിലർക്കെങ്കിലും കടുത്ത ക്ഷീണവും പനിയും അനുഭവപ്പെടാറുണ്ട്. എന്നാൽ ഇത് ഭയപ്പെടേണ്ട കാര്യമല്ല, ശരീരത്തിൻ്റെ സ്വാഭാവിക പ്രതികരണം മാത്രമാണ്
വ്യായാമ സമയത്ത് അമിതമായി വിയർക്കുന്നത് ശരീരത്തിലെ ജലാംശം നഷ്ടപ്പെടുത്തും. കൃത്യമായി വെള്ളം കുടിച്ചില്ലെങ്കിൽ ഇത് പേശിവേദനയ്ക്കും ഛർദ്ദി ഉണ്ടാകാനും കാരണമാകും
വ്യായാമത്തിന് മുൻപ് ആവശ്യത്തിന് ഭക്ഷണം കഴിക്കാതിരിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറയ്ക്കും, ഇത് തലകറക്കം ഉൾപ്പടെയുള്ള പ്രശ്നങ്ങൾക്ക് കാരണമാകും
വർക്കൗട്ടിന് തൊട്ടുമുൻപ് വയറുനിറയെ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. ഇത് ദഹനപ്രക്രിയയെ ബാധിക്കുകയും വ്യായാമ സമയത്ത് വയറ്റിൽ അസ്വസ്ഥതകൾ ഉണ്ടാക്കുകയും ചെയ്യും
ശരീരത്തിന് താങ്ങാൻ കഴിയുന്നതിലും അപ്പുറം വ്യായാമം ചെയ്യുന്നത് പ്രതിരോധശേഷി കുറക്കും. എളുപ്പത്തിൽ പനിയും അണുബാധകളും വരാൻ കാരണമാകുകയും ചെയ്യും
വ്യായാമത്തിന് മുൻപും ശേഷവും ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക. ശരീരത്തിൽ എപ്പോഴും ആവശ്യത്തിന് ജലാംശം നിലനിർത്തേണ്ടത് നിർബന്ധമാണ്
ഊർജ്ജം ലഭിക്കുന്നതിനായി ജിമ്മിൽ പോകുന്നതിന് മുൻപ് കാർബോഹൈഡ്രേറ്റ് അടങ്ങിയ എന്തെങ്കിലും ലഘുഭക്ഷണം കഴിക്കുന്നത് ക്ഷീണം അകറ്റാൻ സഹായിക്കും
തുടർച്ചയായുള്ള കഠിന വ്യായാമങ്ങൾക്കിടയിൽ ശരീരത്തിന് ആവശ്യമായ വിശ്രമം നൽകുക. പേശികളുടെ ആരോഗ്യത്തിനും ഉന്മേഷത്തിനും ഇത് വളരെ പ്രധാനമാണ്