16 September 2026
Sumeesh T Unneen
Photo Credit: Getty Image
വിറ്റാമിൻ എ, സി, കെ, കാൽസ്യം, പൊട്ടാസ്യം,അയൺ എന്നിവയാൽ സമ്പന്നമാണ് മുരിങ്ങ. ഇത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും എല്ലുകളുടെ ആരോഗ്യം നിലനിർത്താനും സഹായിക്കും
ശരീരത്തിലെ വീക്കവും വേദനയും കുറയ്ക്കാൻ സഹായിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകൾ മുരിങ്ങയിൽ ധാരാളമുണ്ട്. സന്ധിവാതം, ഹൃദ്രോഗം പോലുള്ളവയുടെ അപകടസാധ്യത കുറയ്ക്കാനും ഇത് ഗുണകരമാണ്
മുരിങ്ങയിലെ ഉയർന്ന ഫൈബർ ദഹനം എളുപ്പമാക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു. വയറ്റിലെ അൾസർ, അസിഡിറ്റി എന്നിവ കുറയ്ക്കാനും ഇത് സഹായിക്കും
കാൽസ്യം, ഫോസ്ഫറസ്, വിറ്റാമിൻ കെ എന്നിവ ധാരാളമുള്ള മുരിങ്ങ എല്ലുകൾക്ക് കരുത്ത് നൽകുന്നു. പ്രായമാകുമ്പോൾ ഉണ്ടാകുന്ന എല്ലുകളുടെ ബലക്ഷയം തടയാൻ ഇത് ഏറെ നല്ലതാണ്
വിറ്റാമിൻ സി ധാരാളമുള്ളതിനാൽ മുരിങ്ങ ശരീരത്തിൻ്റെ പ്രതിരോധശേഷി വർധിപ്പിക്കുന്നു. പനി, ജലദോഷം പോലുള്ള സാധാരണ രോഗങ്ങളെ തടയാൻ ഇത് ഉത്തമമാണ്
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ മുരിങ്ങ സഹായിക്കും. ഇൻസുലിൻ ഉത്പാദനം മെച്ചപ്പെടുത്തുന്നതിനാൽ പ്രമേഹ രോഗികൾക്ക് ഇത് മികച്ചതാണ്
രക്തസമ്മർദ്ദം നിയന്ത്രിക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും മുരിങ്ങയിലെ പൊട്ടാസ്യവും മഗ്നീഷ്യവും സഹായിക്കുന്നു. ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ഇത് മികച്ചതാണ്
ചർമ്മത്തിലെ ചുളിവുകൾ മാറ്റാനും തിളക്കം കൂട്ടാനും മുരിങ്ങയിലുള്ള വിറ്റാമിൻ സി സഹായിക്കുന്നു. കൂടാതെ, മുടികൊഴിച്ചിൽ തടയാനും പുതിയ മുടി വളരാനും ഇത് ഉത്തമമാണ്