16 September 2026
Jayadevan A M
Image Courtesy: Getty Images
ശരീരത്തിന്റെ ആരോഗ്യത്തിനും മസിലുകളുടെ ശക്തിക്കും രോഗപ്രതിരോധശേഷിക്കും ഏറ്റവും അത്യാവശ്യമായ പോഷകമാണ് പ്രോട്ടീൻ
ദൈനംദിന ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താൻ കഴിയുന്ന പ്രധാന പ്രകൃതിദത്ത പ്രോട്ടീൻ ഭക്ഷണങ്ങളെക്കുറിച്ച് നോക്കാം
ചെറുപയർ, കടല, തുവരപ്പരിപ്പ് എന്നിവയിൽ ഉയർന്ന അളവിൽ പ്രോട്ടീനും നാരുകളും അടങ്ങിയിട്ടുണ്ട്. സോയാബീനും പനീറും മികച്ച പ്രോട്ടീൻ ഉറവിടങ്ങളാണ്
ബദാം, നിലക്കടല, കശുവണ്ടി, മത്തങ്ങ വിത്തുകൾ, ചിയാ സീഡ്സ് എന്നിവ പ്രോട്ടീന്റെയും ആരോഗ്യകരമായ കൊഴുപ്പിന്റെയും കലവറയാണ്
പാൽ, തൈര്, ഗ്രീക്ക് യോഗർട്ട് എന്നിവ പ്രോട്ടീനും കാൽസ്യവും നൽകുന്നു. ഇവ കഴിക്കുന്നത് ശരീരത്തിന് പ്രോട്ടീന്‍ ലഭിക്കാന്‍ സഹായിക്കുന്നു
ഒരു വലിയ മുട്ടയിൽ ഏകദേശം 6 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. മുട്ടയുടെ വെള്ള പ്രോട്ടീന്‍ ഉറവിടമാണ്
കോഴിയിറച്ചിയിലും പ്രോട്ടീനുണ്ട്. കൊഴുപ്പ് കുറഞ്ഞതും ഉയർന്ന അളവിൽ പ്രോട്ടീൻ നൽകുന്നതുമായ ഭക്ഷണമാണിത്.
അയില, മത്തി, സാൽമൺ, ട്യൂണ തുടങ്ങിയ മത്സ്യങ്ങൾ പ്രോട്ടീന് പുറമെ ഒമേഗ-3 ഫാറ്റി ആസിഡുകളാലും സമ്പന്നമാണ്.