04 JULY 2025
TV9 MALAYALAM
Image Courtesy: Getty Images
ചർമ്മ സംരക്ഷണത്തിൻ്റെ ഭാഗമായി രാവിലെ എഴുന്നേൽക്കുമ്പോൾ മുതൽ രാത്രി വരെ നമ്മൾ എന്തെല്ലാമാണ് ചെയ്യുന്നത്. ചിലതൊക്കെ ഫലം കാണാറുണ്ട്.
മുഖത്തുണ്ടാകുന്ന ചുളിവുകളും പാടുകളും പ്രായം കൂടുന്തോറും വർധിച്ച് വരുന്ന സാധാരണ പ്രക്രിയയാണ്. കൃത്യമായി പരിചരിച്ചാൽ ഇവ മന്ദഗതിയിലാക്കാം.
നിങ്ങളുടെ മുഖത്ത് പെട്ടെന്ന് തന്നെ മാറ്റം കൊണ്ടുവരാൻ കഴിയുന്ന ഉലുവകൊണ്ടുള്ള ഒരു ഫേസ്‌പാക്കാണ് പറയുന്നത്. ഉലുവ മുടിക്ക് മാത്രമല്ല ചർമ്മത്തിനും നല്ലതാണ്.
ഈ ഫേസ്പാക്ക് തയ്യാറാക്കുന്നതിനായി ഉലുവ, തൈര്, തേൻ എന്നീ ചേരുവകളാണ് ആവശ്യമായുള്ളത്. തയ്യാറാക്കേണ്ടത് എങ്ങനെയെന്ന് നോക്കാം.
ഈ പായ്ക്ക് തയാറാക്കാനായി ഒരു രണ്ട് ടീസ്പൂൺ ഉലുവ വെള്ളത്തിലിട്ട് ഒരു രാത്രി മുഴുവൻ വയ്ക്കുക. നന്നായി കുതിർക്കുക.
അതിന് ശേഷം ഇതിലേക്ക് 2 ടേബിൾ സ്പൂൺ തൈരും 1 ടേബിൾ സ്പൂൺ തേനും ചേർത്ത് നന്നായി അരച്ച് എടുക്കാം. മുഖത്തും കഴുത്തിലും പുരട്ടാം.
ഉലുവയിൽ ആൻ്റി ബാക്ടീരിയൽ, ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള ഡയോസ്ജെനിൻ ഉണ്ട്. ഇത് മുഖക്കുരുവിനെതിരെ ശക്തമായി പോരാടും.