03 JULY 2025
SHIJI MK
Image Courtesy: Getty Images
നമ്മുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്നതിന് പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കണം. അവയിൽ നിന്നും ധാരാളം പോഷകങ്ങൾ നമ്മുക്ക് ലഭിക്കുന്നു.
പക്ഷേ ഓരോ പച്ചക്കറിയും പഴങ്ങളും കഴിക്കുന്നതിന് ഓരോ സീസണുകൾ ഉണ്ട്. എല്ലാക്കാലത്തും എല്ലാം കഴിക്കാൻ പറ്റില്ല.
മഴക്കാലത്ത് കഴിക്കാൻ പറ്റാത്ത പച്ചക്കറികളും പഴങ്ങളും ഉണ്ട്. മഴക്കാലത്ത് കഴിച്ചാൽ ആരോഗ്യം മോശമാകാൻ സാധ്യതയുള്ള പച്ചക്കറികൾ ഏതെല്ലാമാണെന്ന് നോക്കാം.
ഇനി പറയാൻ പോകുന്ന പച്ചക്കറികൾ മഴക്കാലത്ത് കഴിക്കുകയാണെങ്കിൽ വയറ്റിൽ വിര ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ അക്കാര്യം പ്രത്യേകം ശ്രദ്ധിയ്ക്കുക.
ചെറിയ രോഗാണുക്കൾ ഉണ്ടാകുന്ന സമയമാണ് മഴക്കാലം. അതിനാൽ തന്നെ പച്ചക്കറികളുടെ ഇലകളിൽ അതിവേഗം അണുക്കൾ ഉണ്ടാകും.
വഴുതനയിൽ ആൽക്കലോയിഡുകൾ എന്ന രാസ പദാർത്ഥം അടങ്ങിയിരിക്കുന്നു. മഴക്കാലത്ത് വഴുതനയിൽ അണുക്കൾ വരാനുള്ള സാധ്യതയും ഉണ്ട്.
വൈറ്റമിനുകൾ, ധാതുക്കൾ, ആൻ്റിഓക്സിഡൻ്റുകൾ എന്നിവ കൊണ്ട് സമ്പന്നമാണ് ക്യാപ്സിക്കം. പക്ഷേ മഴക്കാലത്ത് അവ കഴിക്കുന്നത് രോഗങ്ങൾ ക്ഷണിച്ച് വരുത്തും.
കോളിഫ്ലവറിൽ ഗ്ലൂക്കോസിനോലേറ്റുകൾ എന്ന രാസ സംയുക്ത അടങ്ങിയിരിക്കുന്നു. ഇത് തന്നെയാണ് മഴക്കാലത്ത് കഴിക്കാതിരിക്കാൻ പ്രധാന കാരണം. ഇത് അലർജിയുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കും.