07 AUG 2026
NEETHU VIJAYAN
Image Courtesy: Getty Images
ഇടതൂർന്ന നീളമൂള്ള നല്ല കറുത്ത മുടി ഏത് പെൺകുട്ടികളാണ് ആഗ്രഹിക്കാത്തത്. പക്ഷേ വെറുതെ ഇരുന്നാൽ മുടി വളരില്ല. അതിന് ചില പൊടികൈകൾ ഉണ്ട്.
പണം ചെലവില്ലാതെ വീട്ടിൽ തന്നെ ചെയ്യാവുന്ന മികച്ചൊരു ഹെയർ കെയർ സീക്രട്ടാണ് കഞ്ഞിവെള്ളം. ഇതെങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം.
കഞ്ഞിവെള്ളം പുളിക്കുമ്പോൾ അതിലെ ആൻ്റിഓക്‌സിഡന്റുകളും വിറ്റാമിൻ ഇ, ബി, അമിനോ ആസിഡുകൾ ഇവയെല്ലാം ഇരട്ടിയായി വർദ്ധിക്കുന്നു.
ഇതിലടങ്ങിയിരിക്കുന്ന 'ഇനോസിറ്റോൾ' നശിച്ചുപോയ മുടിയിഴകളെ പുനരുജ്ജീവിപ്പിക്കുകയും നിലവിലുള്ള മുടികൊഴിച്ചിൽ തടയുകയും ചെയ്യും.
ചോറ് ഊറ്റിയ കഞ്ഞിവെള്ളം എടുത്തുവയ്ക്കുക. പിറ്റേ ദിവസത്തേക്ക് ഇത് പുളിച്ച് കിട്ടുന്നതാണ്. ഷാംപൂ ചെയ്ത ശേഷം ഈ വെള്ളം ഉപയോഗിച്ച് തലയോട്ടിയും മുടിയും കഴുകുക.
15-20 മിനിറ്റ് കഴിഞ്ഞ് സാധാരണ വെള്ളത്തിൽ വീണ്ടും തലമുടി കഴുകാം. പുളിപ്പിച്ച കഞ്ഞിവെള്ളം കട്ടിയുള്ളതായതിനാൽ സാധാരണ വെള്ളം കൂടി ചേർത്ത് ലയിപ്പിക്കുക.
സ്ഥിരമായി ഉപയോഗിച്ചാൽ മുടിക്ക് നല്ല തിളക്കവും കട്ടിയും നീളവും ലഭിക്കും. ദിവസവും ചെയ്യാൻ സാധിച്ചില്ലെങ്കിൽ ആഴ്ച്ചയിൽ ഒന്ന് രണ്ട് ദിവസം ചെയ്താൽ മതി.