7 August 2026

Nithya V

മഴക്കാലത്തെ മുടിക്കൊഴിച്ചിൽ അകറ്റാൻ ചെയ്യേണ്ടത് 

Photo Credit: Getty Images

മഴക്കാലത്ത് പലരിലും മുടികൊഴിച്ചിൽ സാധാരണയേക്കാൾ ഇരട്ടിയാകാറുണ്ട്. ഇതിന് പരിഹാരമെന്തെന്ന് അറിഞ്ഞാലോ...

മുടിക്കൊഴിച്ചിൽ

മഴ നനഞ്ഞാൽ ഉടൻ തന്നെ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് തല കഴുകി ഉണക്കണം. ഈർപ്പമുള്ള മുടി കെട്ടിവെക്കുന്നത് ഒഴിവാക്കുക.

ഷാംപൂ

ആഴ്ചയിൽ 2-3 തവണ മാത്രം മൈൽഡ് ഷാംപൂ ഉപയോഗിച്ച് തല കഴുകുക. കണ്ടീഷണർ ഉപയോഗിക്കുന്നത് മുടി പൊട്ടുന്നത് തടയും.

കണ്ടീഷണർ

മഴക്കാലത്ത് അമിതമായി എണ്ണ തേക്കുന്നത് തലയോട്ടിയിലെ സുഷിരങ്ങൾ അടയാൻ ഇടയാക്കും.

എണ്ണ

തല കഴുകുന്നതിന് അരമണിക്കൂർ മുൻപ് മാത്രം ഭാരം കുറഞ്ഞ എണ്ണ ഉപയോഗിച്ച് മസ്സാജ് ചെയ്യുക.

മസാജ്

ഈർപ്പമുള്ള മുടി ചീകുന്നത് ഒഴിവാക്കുക. മുടി ഉണങ്ങിയ ശേഷം അകന്ന പല്ലുകളുള്ള തടികൊണ്ടുള്ള ചീപ്പ് ഉപയോഗിച്ച് പതിയെ ചീകുക.

ചീപ്പ്

ബ്ലോ ഡ്രയർ, സ്‌ട്രെയിറ്റനർ എന്നിവ അമിതമായി ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യം നശിപ്പിക്കും.

സ്‌ട്രെയിറ്റനർ

പ്രോട്ടീൻ, അയൺ, വിറ്റാമിൻ C, E എന്നിവ അടങ്ങിയ ആഹാരങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

ഭക്ഷണം