11 June 2026

Jayadevan A M

ലോകകപ്പില്‍ മിന്നും ഈ യുവതാരങ്ങള്‍

Image Courtesy: Instagram/ Getty Images

ഐവറി കോസ്റ്റ് താരമാണ് ഈ 19കാരന്‍. ലെയ്പ്സിഗിന്റെ ഈ യുവ വിങ്ങർ ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് പ്രതീക്ഷ

യാൻ ഡിയോമാൻഡെ

മെക്സിക്കോയുടെ 17 വയസ്സുകാരൻ അറ്റാക്കിങ് മിഡ്ഫീൽഡർ ഗിൽബെർട്ടോ മോറയാണ് ഈ ലോകകപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ താരം

ഗിൽബെർട്ടോ മോറ

സ്വിറ്റ്സർലൻഡിന്റെ 20-കാരനായ ജോഹാൻ മാൻസാംബി എന്ന മിഡ്ഫീല്‍ഡര്‍ ഈ ലോകകപ്പിലെ ശ്രദ്ധാകേന്ദ്രമാണ്‌. എസ്‌സി ഫ്രെയ്‌ബർഗ് താരമാണ്‌

ജോഹാൻ മാൻസാംബി

23-കാരൻ സ്ട്രൈക്കർ റിക്കാർഡോ പെപ്പിയിലാണ് ആതിഥേയരായ അമേരിക്കയുടെ പ്രധാന പ്രതീക്ഷ. പിഎസ്വി ഐന്തോവന്റെ താരമാണ്‌

റിക്കാർഡോ പെപ്പി

ഇറ്റാലിയൻ ക്ലബ്ബായ കോമോയിൽ തിളങ്ങിയ 21-കാരനായ മിഡ്ഫീൽഡറാണ് അര്‍ജന്റീനയുടെ നിക്കോ പാസ്. മുൻ അർജന്റീന താരം പാബ്ലോ പാസിന്റെ മകനാണ്‌

നിക്കോ പാസ്

കഴിഞ്ഞ ജനുവരിയിൽ 7 മില്യൺ യൂറോയ്ക്ക് സ്ട്രാസ്ബർഗ് ക്ലബ്ബിലെത്തിയ 20 വയസ്സുകാരനായ റൈറ്റ് വിങ്ങറാണ് മൊറോക്കോയുടെ ഗെസ്സീം യാസിൻ

ഗെസ്സീം യാസിൻ

ഓസ്ട്രേലിയയിലെ ബ്രിസ്ബേനിൽ നിന്നുള്ള 18 വയസ്സുകാരനായ ഈ യുവ സെന്റർ ബാക്ക് പ്രായത്തെ വെല്ലുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്.

ലൂക്കാസ് ഹെറിംഗ്ടൺ

റെഡ് ബുൾ സാൽസ്ബർഗിൽ മികച്ച പ്രകടനം പുറത്തെടുത്ത 18-കാരനായ ഈ വിങ്ങര്‍ ബോസ്നിയ-ഹെർസഗോവിനയുടെ ഈ ലോകകപ്പിലെ പ്രതീക്ഷയാണ്‌

കെരിം അലാജ്ബെഗോവിച്ച്