12 July 2026
Jayadevan A M
Image Courtesy: PTI
ഫുട്ബോൾ ചരിത്രത്തിലെ അത്യപൂർവ്വമായ വിപണന തന്ത്രവുമായി ഫിഫ രംഗത്തെത്തിയിരിക്കുകയാണ്. ഫൈനൽ മത്സരം നടക്കുന്ന പിച്ച് പോലും വിൽപനയ്ക്ക് വെച്ചിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്
ലോകകപ്പ് ടൂർണമെന്റിൽ കാണികളിൽ നിന്ന് അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്നു എന്ന ആക്ഷേപങ്ങൾക്കിടയിലാണ് പുതിയ വിപണന തന്ത്രം
ജൂലൈ 19-ന് ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ഫൈനലിന് ഉപയോഗിക്കുന്ന ടര്‍ഫിലെ ഓരോ കഷണങ്ങളാണ് ഫിഫ വിൽപനയ്ക്ക് വെച്ചിരിക്കുന്നത്
ഒരു കഷണത്തിന് 450 ഡോളർ (ഏകദേശം 40,000-ത്തിലധികം ഇന്ത്യൻ രൂപ) എന്ന വൻ വിലയ്ക്കാണ് ഫിഫയുടെ ഔദ്യോഗിക സ്റ്റോറിലൂടെ ഇത് ആരാധകരിലേക്ക് എത്തിക്കുന്നത്.
ഓരോ ഭാഗവും 17.5 x 17.5 x 17.5 എന്ന അളവിലാണ് ലഭ്യമാവുക എന്ന് പറയുന്നുണ്ടെങ്കിലും, ഇത് ഇഞ്ച്, സെന്റീമീറ്റർ, അതോ മില്ലീമീറ്റർ എന്നിവയില്‍ ഏതാണെന്ന് വ്യക്തമാക്കിയിട്ടില്ല.
നിലവിൽ അമേരിക്കയിലേക്കും യൂറോപ്പിലേക്കുമുള്ള വിലാസങ്ങളിലേക്ക് മാത്രമാണ് ഫിഫ ഈ ടർഫ് ലഭ്യമാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്
ഫിഫ ലോകകപ്പ് ഫൈനൽ മത്സരം പൂർത്തിയായതിനു ശേഷം മാത്രമേ ഇവ ഓർഡർ ചെയ്തവർക്ക് അയച്ചു നൽകുകയുള്ളൂ എന്നും അറിയിച്ചിട്ടുണ്ട്.
മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലെ പിച്ചിന്റെ ഗുണനിലവാരത്തെക്കുറിച്ച് നേരത്തെ തന്നെ താരങ്ങളും കോച്ചുമാരും വിമർശനം ഉന്നയിച്ചിരുന്നു.