10 June 2026

Jayadevan A M

ലോകകപ്പിലെ 10 പ്രധാന താരങ്ങള്‍

Image Courtesy: PTI

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഫിഫ ലോകകപ്പ് ആരംഭിക്കുന്നു. ഈ ടൂർണമെന്റിൽ ഏവരും ഉറ്റുനോക്കുന്ന പ്രധാനപ്പെട്ട 10 കളിക്കാരെ പരിചയപ്പെടാം.

ഫിഫ ലോകകപ്പ്‌

അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസിയാണ് പ്രധാനി. നിലവിലെ ജേതാക്കളാണ് അര്‍ജന്റീന. മെസി പങ്കെടുക്കുന്ന അവസാന ലോകകപ്പാകാം ഇത്.

ലയണൽ മെസി

പോര്‍ച്ചുഗലിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് മറ്റൊരു പ്രധാനി. 41-കാരനായ റൊണാള്‍ഡോ കളിക്കുന്ന അവസാന ലോകകപ്പാകാം ഇത്‌

ക്രിസ്റ്റ്യാനോ റൊണാൾഡോ

ലാമിൻ യമാലിന് പ്രായം വെറും 18 മാത്രമാണെങ്കിലും, താരം ലോക ഫുട്‌ബോളിലെ ശ്രദ്ധാകേന്ദ്രമാണ്‌. സ്പെയിനിനെ യൂറോ 2024 കിരീടത്തിലേക്ക് നയിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച താരം.

ലാമിൻ യമാൽ 

2022 ലോകകപ്പ് ഫൈനലിൽ ഹാട്രിക്‌ നേടിയിട്ടും പെനാൽറ്റി ഷൂട്ടൗട്ടിൽ കിരീടം നഷ്ടമായത് എംബാപ്പെയ്ക്ക് കയ്പേറിയ ഓർമ്മയായിരുന്നു. ഇത്തവണ കിരീടമാണ് ലക്ഷ്യം

കിലിയൻ എംബാപ്പെ

യൂറോപ്യൻ ഫുട്ബോളിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായ നോർവേയുടെ എർലിങ് ഹാലണ്ടും ഈ ലോകകപ്പിലെ പ്രധാനിയാണ്.

എർലിങ് ഹാലണ്ട്

ബയേൺ മ്യൂണിക്കിനൊപ്പം തന്റെ രണ്ടാമത്തെ ബുണ്ടസ്‌ലിഗ കിരീടം നേടിയ ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട് സ്ട്രൈക്കർ ഹാരി കെയ്ൻ ലോകകപ്പിനെത്തുന്നത്.

ഹാരി കെയ്ൻ

ഈജിപ്തിന്റെ മുഹമ്മദ് സലാ, ബ്രസീലിന്റെ വിനീഷ്യസ് ജൂനിയര്‍, ഘാനയുടെ ആന്റണി സെമെനിയോ, തുര്‍ക്കിയുടെ ആര്‍ദ ഗുലര്‍ തുടങ്ങിയവരും ശ്രദ്ധാകേന്ദ്രങ്ങളാണ്‌

മുഹമ്മദ് സലാ