17 July 2026

Jayadevan A M

ജേതാക്കള്‍ക്ക് ഫിഫ നല്‍കുന്നത് കിരീടവും പണവും മാത്രമല്ല

Image Courtesy: PTI

ലോകകപ്പ് ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീനയും, സ്‌പെയിനും ഏറ്റുമുട്ടും. ജൂലൈ 20-ന് (ഇന്ത്യന്‍ സമയം) പുലര്‍ച്ചെ 12.30-നാണ് മത്സരം

ലോകകപ്പ് ഫൈനല്‍

ഇത്തവണ ജേതാക്കളെ കാത്തിരിക്കുന്നത് കിരീടവും, മെഡലും, സമ്മാനത്തുകയും മാത്രമല്ല; പ്രത്യേകമായി രൂപകൽപ്പന ചെയ്ത 'ചാമ്പ്യൻഷിപ്പ് മോതിരങ്ങൾ' സമ്മാനിക്കും.

സമ്മാനം

അമേരിക്കൻ കായികരംഗത്തെ ഈ പരമ്പരാഗത രീതിയെ ആഗോള ഫുട്ബോളിലേക്ക് എത്തിക്കുകയാണ് ഇതിലൂടെ ഫിഫ ചെയ്യുന്നത്.

അമേരിക്കന്‍ പാരമ്പര്യം

2026 എന്ന വർഷത്തെ ഓർമ്മിപ്പിക്കുന്ന രീതിയിൽ കൃത്യമായി 2,026 മോതിരങ്ങൾ മാത്രമാണ് നിർമ്മിക്കുന്നതെന്നതാണ് ശ്രദ്ധേയം

2026 

ഓരോ മോതിരത്തിലും പ്രത്യേക നമ്പറുകൾ രേഖപ്പെടുത്തിയിട്ടുണ്ടാകും. 30 മോതിരങ്ങൾ ലോകകപ്പ് വിജയിക്കുന്ന ടീമിന് സമ്മാനിക്കും.

പ്രത്യേക നമ്പറുകൾ

ബാക്കിയുള്ള 1,996 മോതിരങ്ങൾ 'ഒഫീഷ്യൽ ലൈസൻസ്ഡ് പ്രൊഡക്റ്റ്' എന്ന നിലയിൽ ലോകമെമ്പാടുമുള്ള ആരാധകർക്ക് സ്വന്തമാക്കാനായി ലഭ്യമാക്കും

ആരാധകർക്ക്

മോതിരത്തിന്റെ ഒരു വശത്ത് ഫിഫ ലോകകപ്പ് ട്രോഫിയുടെ ചിത്രവും, മറുവശത്ത് വിജയികളാകുന്ന ടീമിന്റെ സവിശേഷതകൾക്കനുസരിച്ച് മാറ്റങ്ങൾ വരുത്തിയ ഡിസൈനുമാണ് ഉണ്ടാവുക

മോതിരത്തില്‍

ഓരോ മോതിരത്തിനും പ്രത്യേക നമ്പറും കൃത്യമായ അളവും ഉണ്ടായിരിക്കും. വിശ്വാസ്യത ഉറപ്പുവരുത്തുന്നതിനുള്ള സർട്ടിഫിക്കറ്റും ഇതോടൊപ്പം നൽകും.

സർട്ടിഫിക്കറ്റും