27 NOV 2026

NEETHU VIJAYAN

കട്ടൻകാപ്പിയിൽ ഒരു സ്പൂൺ നെയ്യ്; സ്വാദും ​ഗുണവും ഒരുപോലെ

Image Courtesy: Unsplash

മലയാളിക്ക് കട്ടൻകാപ്പി വെറുമൊരു ശീലമല്ല, മറിച്ച് പലർക്കും അതൊരു വിാകാരമാണ്. രാവിലെ തന്നെ ഒരു ​ഗ്ലാസ് കട്ടൻകാപ്പി കുടിക്കുന്നത് പലർക്കും വലിയ ഉന്മേഷം നൽകാറുണ്ട്.

കട്ടൻകാപ്പി

സാധാരണ കട്ടൻകാപ്പിയിലേക്ക് ഒരു സ്പൂൺ ശുദ്ധമായ പശുവിൻ നെയ്യ് ചേർത്ത് കുടിച്ച് നോക്കൂ. സ്വാദിനൊപ്പം ആരോ​ഗ്യ ​ഗുണവും ലഭിക്കുന്നതാണ്.

നെയ്യ്

കാപ്പിയിലെ കഫീനും നെയ്യിലെ ആരോഗ്യകരമായ കൊഴുപ്പും ചേരുമ്പോൾ ശരീരത്തിന് പെട്ടെന്ന് ഊർജ്ജം ലഭിക്കുകയും ഉന്മേഷത്തോടെ ഇരിക്കാനും സഹായിക്കുന്നു.

ഉന്മേഷം

വെറുംവയറ്റിൽ കട്ടൻകാപ്പി കുടിക്കുമ്പോൾ നെഞ്ചെരിച്ചിലും അസിഡിറ്റിയും ഉണ്ടായേക്കാം. നെയ്യ് ചേർക്കുന്നത് വയറ്റിലെ ദഹനപ്രക്രിയ സുഗമമാക്കാനും സഹായിക്കും.

അസിഡിറ്റി

നെയ്യിൽ അടങ്ങിയിട്ടുള്ള മീഡിയം-ചെയിൻ ട്രൈഗ്ലിസറൈഡുകൾ വയറ് നിറഞ്ഞതായി തോന്നിപ്പിച്ച് അനാവശ്യമായ ലഘുഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുന്നു.

വിശപ്പ്

തലച്ചോറിന്റെ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കാനും ശ്രദ്ധയും ഏകാഗ്രതയും മെച്ചപ്പെടുത്താനും നെയ്യ് ചേർത്ത് രാവിലെ ഒരു ​ഗ്ലാസ് കാപ്പി കുടിക്കുന്നത് മികച്ചതാണ്.

ഏകാഗ്രത

ഒരു കപ്പ് വെള്ളം തിളപ്പിച്ച് ആവശ്യത്തിന് കാപ്പിപ്പൊടി ചേർത്ത് സാധാരണ പോലെ കട്ടൻകാപ്പി തയ്യാറാക്കി അരിച്ചെടുക്കുക. ശേഷം അതിലേക്ക് ഒരു സ്പൂണ്ട നെയ്യ് ചേർത്ത് കുടിക്കാം.

തയ്യാറാക്കുന്നത്

ഉയർന്ന കൊളസ്ട്രോൾ, ഹൃദയസംബന്ധമായ അസുഖങ്ങൾ, കരൾ രോഗങ്ങൾ എന്നിവയുള്ളവർ ഇത് സ്ഥിരമാക്കുന്നതിന് മുൻപ് ഡോക്ടറുടെ നിർദ്ദേശം തേടേണ്ടതാണ്.

ശ്രദ്ധിക്കേണ്ടത്