26 November 2026
Sumeesh T Unneen
Photo Credit: Unsplash
ഗ്രീൻ ടിയും ബ്ലാക്ക് ടിയും 'കാമെലിയ സിനെൻസിസ്' എന്ന ഒരേ ചെടിയുടെ ഇലകളിൽ നിന്നാണ് നിർമ്മിക്കുന്നത്. എന്നാൽ നിർമ്മാണ രീതിയിൽ മാറ്റമുണ്ട്
രണ്ട് ചായകളിലും ശരീരത്തിന് സംരക്ഷണം നൽകുന്ന പോളിഫെനോളുകളും ഫ്ലേവനോയ്ഡുകളും ധാരാളമുണ്ട്. 2021-ലെ പഠനപ്രകാരം ഗ്രീൻ ടിയേക്കാൾ കൂടുതൽ ഫ്ലേവനോയ്ഡുകൾ ബ്ലാക്ക് ടിയിലാണുള്ളത്
കഫീൻ രണ്ട് ചായകളിലും അടങ്ങിയിട്ടുണ്ട്. 100 ഗ്രാമിൽ ഗ്രീൻ ടിയിൽ ഏകദേശം 12 മില്ലിഗ്രാമും, ബ്ലാക്ക് ടിയിൽ 11 മില്ലിഗ്രാമും കഫീനുമാണ് ഉള്ളത്
ദിവസവും 40 മുതൽ 200 മില്ലിഗ്രാം വരെ കഫീൻ ലഭിക്കുന്നത് ജാഗ്രത കൂട്ടാനും, പ്രതികരണശേഷി വേഗത്തിലാക്കാനും, ക്ഷീണം കുറയ്ക്കാനും സഹായിക്കും
കാപ്പിയിലില്ലാത്ത 'എൽ-തിയാനിൻ' ഇരുചായകളിലുമുണ്ട്; ഗ്രീൻ ടിയിൽ അല്പം കൂടുതലാണ്. ഇത് തലച്ചോറിൽ ഗാബ, ഡോപമിൻ എന്നിവ ഉത്പാദിപ്പിച്ച് മനസ്സിന് ശാന്തതയും മികച്ച മാനസികാവസ്ഥയും നൽകുന്നു
ശക്തമായ ആൻ്റിഓക്‌സിഡൻ്റായ ഇ.ജി.സി.ജി ഗ്രീൻ ടിയിൽ സമൃദ്ധമാണ്. ഒരു കപ്പ് ഗ്രീൻ ടിയിൽ ഏകദേശം 200 മുതൽ 300 മില്ലിഗ്രാം വരെ ഇ.ജി.സി.ജി അടങ്ങിയിരിക്കുന്നു
കരളിന്റെയും രക്തക്കുഴലുകളുടെയും സംരക്ഷണം, ഇൻഫ്ലമേഷൻ തടയൽ, ക്യാൻസർ പ്രതിരോധം, എന്നിവയ്ക്ക് ഇ.ജി.സി.ജി സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു
ബ്ലാക്ക് ടിയിലെ തിയാഫ്ലേവിൻസ് കോശങ്ങളെ സംരക്ഷിക്കുന്നു. അമിതവണ്ണം, ഷുഗർ, യൂറിക് ആസിഡ് എന്നിവ കുറയ്ക്കാനും കുടലിൻ്റെ ആരോഗ്യത്തിനും ഇവ സഹായിക്കും.