27 November 2026
Sumeesh T Unneen
Photo Credit: Unsplash
വളരെ കുറഞ്ഞ അളവിൽ കഴിച്ചാൽ തന്നെ ആരോഗ്യകരമായ കൊഴുപ്പ്, മഗ്നീഷ്യം, സിങ്ക് എന്നിവ ധാരാളം നൽകുന്ന സൂപ്പർഫുഡാണ് പംകിൻ സീഡ്സ്
50 ഗ്രാം പംകിൻ സീഡിൽ 15 ഗ്രാം പ്രോട്ടീൻ, 20 ഗ്രാം കൊഴുപ്പ്, 9.3 ഗ്രാം കാർബോഹൈഡ്രേറ്റ്, 2.5 ഗ്രാം ഫൈബർ എന്നിവ അടങ്ങിയിട്ടുണ്ട്. അയൺ, സിങ്ക്, മഗ്നീഷ്യം, ഫോസ്ഫറസ്, കോപ്പർ, മാംഗനീസ് എന്നിവയാലും സമ്പന്നം
ഫ്ലേവനോയ്ഡുകൾ, ഫിനോളിക് ആസിഡുകൾ, വിറ്റാമിൻ ഇ, കരോട്ടിനോയ്ഡുകൾ തുടങ്ങിയ ആൻ്റിഓക്‌സിഡൻ്റുകൾ പംകിൻ സീഡിൽ ധാരാളമുണ്ട്. ഇവ ശരീരത്തിലെ ഇൻഫ്ലമേഷൻ കുറയ്ക്കാൻ സഹായിക്കും
ഇതിലെ ലിഗ്നാനുകൾ ആർത്തവവിരാമം കഴിഞ്ഞ സ്ത്രീകളിൽ സ്തനാർബുദ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. പ്രോസ്റ്റേറ്റ് ക്യാൻസർ കോശങ്ങളുടെ വളർച്ചയെ മന്ദഗതിയിലാക്കുമെന്നും പഠനങ്ങൾ പറയുന്നു
മഗ്നീഷ്യത്തിൻ്റെ ഏറ്റവും മികച്ച പ്രകൃതിദത്ത സ്രോതസ്സുകളിലൊന്നാണ് പംകിൻ സീഡ്സ്. രക്തസമ്മർദ്ദം നിയന്ത്രിക്കാനും എല്ലുകളുടെ ആരോഗ്യം ഉറപ്പാക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഇത് സഹായിക്കുന്നു
ഇതിലെ ആൻ്റിഓക്‌സിഡൻ്റുകൾ, മഗ്നീഷ്യം, സിങ്ക്, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ ഹൃദയത്തെ കാക്കുന്നു. രക്തസമ്മർദ്ദവും കൊളസ്ട്രോളും കുറയ്ക്കാനും ഇവ മികച്ചതാണ്
പംകിൻ സീഡ്സ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഇതിലെ ഉയർന്ന അളവിലുള്ള മഗ്നീഷ്യം ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും
പംകിൻ സീഡ്സ് നാരുകളുടെ മികച്ച സ്രോതസ്സാണ്. നാരുകൾ ധാരാളമടങ്ങിയ ഭക്ഷണക്രമം ദഹനം സുഗമമാക്കുന്നതിനൊപ്പം ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, അമിതവണ്ണം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും