28 February 2026

Aswathy Balachandran

ഫ്രിഡ്ജ് വേണ്ട, ഇനി തൈര് പുളിച്ചു പോകില്ല, വഴിയുണ്ട്

Image Courtesy: Unsplash/ Getty

വീട്ടിലുണ്ടാക്കുന്ന തൈര് പുളിക്കാതെ ഒരാഴ്ച വരെ ഫ്രഷായി സൂക്ഷിക്കാൻ ഫ്രിഡ്ജ് വേണമെന്ന് ആരു പറഞ്ഞു. അതില്ലാതെ തന്നെ വഴിയുണ്ട്.

തൈര്

തൈര് ഉറച്ചു കഴിഞ്ഞാൽ രണ്ടോ മൂന്നോ ചെറിയ ഉള്ളി തൊലി കളഞ്ഞ് അതിൽ ഇട്ടു വെക്കുക. തൈരിലെ അധികപുളിപ്പ് വലിച്ചെടുക്കാൻ സഹായിക്കും.

ചെറിയ ഉള്ളി

ഒരു കോട്ടൺ തുണി ഉപയോഗിച്ച് തൈരിലെ വെള്ളം അരിച്ചെടുത്ത് 'കട്ടത്തൈര്' ആയി സൂക്ഷിക്കുന്നത് ദീർഘകാലം കേടുകൂടാതെ ഇരിക്കാൻ സഹായിക്കും.

വെള്ളം

കാറ്റ് കടക്കാത്ത പാത്രങ്ങളിൽ തൈര് സൂക്ഷിക്കുന്നത് ബാക്ടീരിയകളുടെ വളർച്ച തടയാനും പുളിപ്പ് കുറയ്ക്കാനും സഹായിക്കും.

പാത്രം

തൈര് എടുക്കാൻ എപ്പോഴും ഈർപ്പമില്ലാത്ത വൃത്തിയുള്ള സ്പൂൺ ഉപയോഗിക്കുക. നനഞ്ഞ സ്പൂൺ ഉപയോഗിക്കുന്നത് തൈര് വേഗത്തിൽ ചീത്തയാക്കും.

ഉണങ്ങിയ സ്പൂൺ

പാത്രത്തിലെ തൈര് ഇടയ്ക്കിടെ ഇളക്കരുത്. ആവശ്യമുള്ള ഭാഗം മാത്രം സ്പൂൺ കൊണ്ട് കോരിയെടുക്കുക. 

ഇളക്കുന്നത്

രൂക്ഷഗന്ധമുള്ള അച്ചാർ, വെളുത്തുള്ളി എന്നിവയ്ക്കടുത്ത് തൈര് തുറന്നു വെക്കരുത്. തൈര് മറ്റ് മണങ്ങൾ വേഗത്തിൽ വലിച്ചെടുക്കും.

സംഭരണം

തൈര് ഉറച്ചു കഴിഞ്ഞാൽ ഉടൻ തന്നെ ഫ്രിഡ്ജിലേക്ക് മാറ്റുക. പുറത്തെ അന്തരീക്ഷ താപനില കൂടുന്നത് പുളിക്കൽ പ്രക്രിയ വേഗത്തിലാക്കും.

തണുത്ത സ്ഥലത്ത്