23 September 2026
Sumeesh T Unneen
Photo Credit: Getty Images
പ്രായമേറുന്തോറും സ്ത്രീകളിൽ പേശികളുടെ ബലക്കുറവും ഹോർമോൺ വ്യതിയാനങ്ങളും വർധിക്കും. ഇത് മറികടക്കാൻ 40 കഴിഞ്ഞ സ്ത്രീകൾ തീർച്ചയായും ചില വ്യായാമങ്ങൾ ശീലിക്കേണ്ടതുണ്ട്
ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ശരീരഭാരം നിയന്ത്രിക്കാനും ഏറ്റവും നല്ലതാണ് വേഗത്തിലുള്ള നടത്തം. ദിവസവും 30-45 മിനിറ്റ് നടക്കുന്നത് പ്രമേഹം, രക്തസമ്മർദ്ദം എന്നിവ തടയാൻ സഹായിക്കും
ആർത്തവവിരാമ സമയത്ത് പേശികൾക്കുണ്ടാകുന്ന ബലക്കുറവ് പരിഹരിക്കാൻ ഇത് സഹായിക്കും. ഭാരം ഉയർത്തിയുള്ള വ്യായാമങ്ങൾ പേശികളുടെ കരുത്ത് വർധിപ്പിക്കും
തുടകൾ, ഇടുപ്പ് എന്നിവയ്ക്ക് ബലം നൽകാൻ ഏറ്റവും മികച്ചതാണ് സ്ക്വാട്സ്. ശരീരത്തിൻ്റെ ബാലൻസ് നിലനിർത്താനും മുട്ടുകളുടെ ആരോഗ്യം സംരക്ഷിക്കാനും ഈ വ്യായാമം സഹായിക്കും
ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് യോഗ ശീലമാക്കുന്നത് വളരെ നല്ലതാണ്. ശരീരത്തിന് കൂടുതൽ വഴക്കം ലഭിക്കാനും സ്ട്രെസ് കുറയ്ക്കാനും ദിവസവും 20 മിനിറ്റെങ്കിലും യോഗ ചെയ്യുക
നടുവേദന ഒഴിവാക്കാനും നട്ടെല്ലിന് കരുത്ത് നൽകാനും പ്ലാങ്ക് പോലുള്ള വ്യായാമങ്ങൾ സഹായിക്കും. ഇത്തരം വ്യായാമങ്ങൾ ശരീരത്തിൻ്റെ ബാലൻസും വർധിപ്പിക്കും
സന്ധികൾക്ക് ആയാസം നൽകാത്ത സൈക്ലിംഗ്, നീന്തൽ തുടങ്ങിയവ മികച്ച കാർഡിയോ വ്യായാമങ്ങളാണ്. സന്ധിവേദന ഉള്ളവർക്കും എളുപ്പത്തിൽ ചെയ്യാൻ കഴിയുന്നവയാണിത്
പ്രായമാകുമ്പോൾ ശരീരത്തിൻ്റെ വഴക്കം കുറയുന്നത് തടയാൻ സ്ട്രെച്ചിംഗ് സഹായിക്കും. വ്യായാമത്തിന് ശേഷമുള്ള സ്ട്രെച്ചിംഗ് പേശികളുടെ മുറുക്കം മാറ്റാനും ശരീരത്തിന് ആശ്വാസം നൽകാനും മികച്ചതാണ്