20 October 2026
SHIJI MK
Image Credit: Getty Images
നല്ല ഗുണമേന്മയുള്ള നെയ്യ് വാങ്ങിയാലും അത് ശരിയായ രീതിയില്‍ സൂക്ഷിച്ചില്ലെങ്കില്‍ രുചിയും മണവും ഗുണനിലവാരവും നഷ്ടപ്പെടാം. ഭക്ഷണത്തിന് പ്രത്യേക സുഗന്ധവും രുചിയും നല്‍കുന്ന നെയ്യ് പല വീടുകളിലും പതിവായി ഉപയോഗിക്കുന്നതാണ്.
സൂക്ഷിക്കുന്നതിലെ ചെറിയ അശ്രദ്ധകള്‍ പോലും നെയ്യിന്റെ ഗുണത്തെ ബാധിച്ചേക്കാം. നെയ്യ് കൂടുതല്‍ കാലം നല്ല നിലയില്‍ നിലനിര്‍ത്താന്‍ അടുക്കളയില്‍ ഒഴിവാക്കേണ്ട തെറ്റുകള്‍ ഇവയാണ്.
നെയ്യ് ഉപയോഗിച്ച ശേഷം പാത്രത്തിന്റെ അടപ്പ് കൃത്യമായി അടയ്ക്കാതെ വെക്കുന്നത് ഒഴിവാക്കണം. വായുവും ഈര്‍പ്പവും പുറത്തുനിന്നുള്ള മണങ്ങളും നെയ്യിന്റെ ഗുണനിലവാരത്തെ ബാധിച്ചേക്കാം.
നെയ്യ് എടുക്കാന്‍ നനഞ്ഞതോ വൃത്തിയില്ലാത്തതോ ആയ സ്പൂണ്‍ ഉപയോഗിക്കുന്നത് മറ്റൊരു സാധാരണ തെറ്റാണ്. സ്പൂണിലെ വെള്ളവും ഭക്ഷണാവശിഷ്ടങ്ങളും നെയ്യില്‍ കലരുന്നത് അതിന്റെ ഗുണനിലവാരം കുറയ്ക്കാന്‍ ഇടയാക്കും.
പാചകം ചെയ്യുമ്പോള്‍ എളുപ്പത്തില്‍ എടുക്കാനായി നെയ്യ് പാത്രം അടുപ്പിനടുത്ത് വയ്ക്കുന്ന ശീലം പലര്‍ക്കുമുണ്ട്. അടുപ്പില്‍ നിന്നുള്ള ചൂട് തുടര്‍ച്ചയായി ഏല്‍ക്കുന്നത് നെയ്യിന്റെ ഗുണത്തെയും രുചിയെയും ബാധിച്ചേക്കാം.
ജനലിനരികിലോ സൂര്യപ്രകാശം നേരിട്ട് പതിക്കുന്ന സ്ഥലങ്ങളിലോ നെയ്യ് സൂക്ഷിക്കുന്നത് ഒഴിവാക്കണം. ചൂടും വെളിച്ചവും ദീര്‍ഘനേരം ഏല്‍ക്കുന്നത് നെയ്യിന്റെ മണത്തിലും ഗുണനിലവാരത്തിലും മാറ്റങ്ങളുണ്ടാക്കാം.
നെയ്യ് സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന പാത്രത്തിന്റെ വൃത്തിയും ഗുണനിലവാരവും പ്രധാനമാണ്. വൃത്തിയായി കഴുകി ഉണക്കാത്ത പാത്രങ്ങളില്‍ നെയ്യ് നിറയ്ക്കുന്നത് മലിനീകരണത്തിന് കാരണമാകാം.