20 OCT 2026
NEETHU VIJAYAN
Image Courtesy: Unsplash
തെറ്റായ ഭക്ഷണരീതി കാരണം വയറ്റിലുണ്ടാകുന്ന ഗ്യാസും വയറുവീർക്കുന്നതും മാറ്റിനിർത്താൻ ജീരകത്തിന് കഴിയും. ഇത് എങ്ങനെ കുടിക്കണമെന്ന് നോക്കാം.
ജീരകത്തിൽ അടങ്ങിയിരിക്കുന്ന 'തൈമോൾ' എന്ന ഘടകം ദഹനരസങ്ങളുടെ ഉത്പാദനം വർദ്ധിപ്പിച്ച് ദഹനം എളുപ്പമാക്കുന്നു. അതിനാൽ വയറ്റിലെ അസ്വസ്ഥത പമ്പകടക്കും.
ഒരു ടീസ്പൂൺ ജീരകം 1 ഗ്ലാസ് വെള്ളത്തിലിട്ട് നന്നായി തിളപ്പിച്ച് ചൂടോടെ കുടിക്കുന്നത് ഗ്യാസ് മാറാൻ മികച്ചതാണ്. ഭക്ഷണം കഴിച്ച ശേഷം അല്പം പച്ചജീരകം വായിലിട്ട് ചവച്ചരച്ച് കഴിക്കുകയും ചെയ്യാം.
ഒരു ഗ്ലാസ് ജീരകവെള്ളത്തിൽ അല്പം ഇഞ്ചി നീരും കല്ലുപ്പും ചേർത്ത് കുടിച്ചാൽ വയറുവേദനയ്ക്കും ഗ്യാസിനും ഉടനടി ആശ്വാസം ലഭിക്കുമെന്ന് ഉറ്പ്പാണ്.
രാത്രിയിൽ ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു സ്പൂൺ ജീരകം ഇട്ടു വെച്ച്, രാവിലെ വെറും വയറ്റിൽ ആ വെള്ളം കുടിക്കുന്നതും ഗ്യാസ് അകറ്റാൻ നല്ലതാണ്.
മോരിൽ ജീരകപ്പൊടി ചേർത്ത് കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. മോരും വയറിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. കുടലിലെ നല്ല ബാക്ടീരിയകളുടെ ആരോഗ്യത്തിന് മോര് നല്ലതാണ്.
ജീരകം വറുത്ത് പൊടിച്ചു വയ്ക്കാം. ഇതിൽ നിന്നും അര ടീസ്പൂൺ ജീരകപ്പൊടി ചെറുചൂട് വെള്ളത്തിലിട്ട് കലർത്തി കുടിയ്ക്കുന്നത് വയറിന് ഏറെ നല്ലതാണ്.