03 JAN 2026
TV9 MALAYALAM
Image Courtesy: Getty Images
പ്രോട്ടീൻ, ഇരുമ്പ്, വിറ്റാമിനുകൾ, കൊഴുപ്പുകൾ എന്നിവ ധാരാളം അടങ്ങിയ ഭക്ഷണമാണ് മുട്ട. കുട്ടികൾക്ക് ഏറ്റവും ഗുണമുള്ളതും വർച്ചയ്ക്ക് സഹായിക്കുന്നതുമാണ് മുട്ട.
എന്നാൽ കുട്ടികൾക്ക് മുട്ട നൽകുമ്പോൾ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. കുഞ്ഞിന് എട്ട് മാസം കഴിഞ്ഞ് മാത്രം മുട്ട നൽകുക.
പത്ത് മാസം പ്രായമാകുമ്പോൾ മുട്ടയുടെ വെള്ള നൽകാം. കുഞ്ഞിന് പ്രോട്ടീൻ അലർജിയുണ്ടാകുന്നില്ലെങ്കിൽ മാത്രം തുടർന്നും നൽകാം.
സ്കൂളിൽ പോകുന്ന കുട്ടികൾക്ക് ഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്. അണുബാധയ്ക്ക് സാധ്യത ഉള്ളതിനാൽ മുട്ട പുഴുങ്ങി കറിയാക്കി നൽകുക.
കുട്ടികൾക്ക് നാടൻ മുട്ട കൊടുക്കുന്നതാണ് ഏറ്റവും നല്ലത്. അതുപോലെ താറാമുട്ട, കാട മുട്ട എന്നിവയും നൽകാം. അലർജിയുള്ളത് ഒഴിവാക്കണം.
ഒരു ഇടത്തരം മുട്ടയിൽ ഏകദേശം 80–85 കലോറി, 6.6 ഗ്രാം പ്രോട്ടീൻ, 7 ഗ്രാം ഫാറ്റ്, കൊളസ്ട്രോൾ 213 എന്ന അളവിൽ അടങ്ങിയിരിക്കുന്നു.
വിറ്റാമിൻ ഡിയുടെ മികച്ച ഉറവിടമാണ് മുട്ട. കുട്ടികളുടെ എല്ലുകളുടെ ആരോഗ്യത്തിന് വിറ്റാമിൻ ഡി പ്രധാനമാണ്. മുട്ടയിൽ അവശ്യ അമിനോ ആസിഡുകൾ അടങ്ങിയിട്ടുണ്ട്.