26 MAY 2025

TV9 MALAYALAM

ദിവസവും  രാവിലെ അല്പം ചൂടുവെള്ളം കുടിച്ച് നോക്കൂ! മാറ്റങ്ങൾ അറിയാം

Image Courtesy: FREEPIK

ഒരു ഗ്ലാസ് ചൂടുവെള്ളം കുടിച്ചുകൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താൻ വളരെ നല്ലതാണ്.

ചൂടുവെള്ളം

ദഹനം ഉത്തേജിപ്പിക്കാനും ശരീരത്തെ ശുദ്ധീകരിക്കാനും ഊർജ്ജം വർദ്ധിപ്പിക്കാനും ഇത് സഹായിക്കും. മറ്റ് ​ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

ഗുണങ്ങൾ

രാവിലെ ചൂടുവെള്ളം കുടിക്കുന്നത് ദഹനത്തിന് നല്ലതാണ്. തണുത്ത വെള്ളത്തേക്കാൾ ചൂടുവെള്ളം ആമാശയത്തിന് ഭക്ഷണം ദഹിപ്പിക്കാനും പോഷകങ്ങൾ ആഗിരണം ചെയ്യാനും സഹായിക്കും.

ദഹനം

ചൂടുവെള്ളം ശരീര താപനില വർദ്ധിപ്പിക്കുന്നു, ഇത് വിയർപ്പും രക്തചംക്രമണവും വർദ്ധിപ്പിക്കും. അതിലൂടെ വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുന്നു.  

വിഷവസ്തുക്കളെ

ചൂടുവെള്ളം രക്തക്കുഴലുകൾ വികസിപ്പിക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കുന്നു. അതിലൂടെ അവയവങ്ങളുടെ പ്രവർത്തനം, ഊർജ്ജ എന്നിവ നൽകുന്നു.

രക്തചംക്രമണം

തൊണ്ടവേദന ശമിപ്പിക്കുന്നതിനുള്ള ഒരു പ്രകൃതിദത്ത പരിഹാരമാണ് ചൂടുവെള്ളം. ജലദോഷം, ചുമ, സീസണൽ അലർജികൾ എന്നിവയെയും അകറ്റുന്നു.

തൊണ്ടവേദന

ചൂടുവെള്ളം കുടിക്കുന്നത് ശരീര താപനില വർദ്ധിപ്പിക്കുകയും മെറ്റബോളിസം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഉയർന്ന മെറ്റബോളിസം ശരീരത്തിന്റെ കലോറി എരിച്ചുകളയുന്നു.

ശരീരഭാരം

ആരോഗ്യമുള്ള ചർമ്മത്തിന് ജലാംശം നിലനിർത്തേണ്ടത് അത്യാവശ്യമാണ്, ചൂടുവെള്ളം പ്രത്യേകിച്ചും ഗുണം ചെയ്യും. ചൂടുവെള്ളം കുടിക്കുന്നത്  തിളക്കവും നൽകുന്നു.

ചർമ്മാരോഗ്യം