25 May 2025
Abdul Basith
Pic Credit: Unsplash
കുടുംബസ്ഥരായി ഒതുങ്ങിക്കഴിയുന്ന സമയമാണ് 40കൾ. ഈ വയസിലും ശരീരം ഫിറ്റായി സൂക്ഷിക്കാനുള്ള ചില മാർഗങ്ങളുണ്ട്. ഇവ പരിശോധിക്കാം.
പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കാൻ ശ്രമിക്കണം. ശരീരഭാരത്തിൻ്റെ ഓരോ കിലോയ്ക്കും രണ്ട് ഗ്രാം പ്രോട്ടീൻ ആണ് വേണ്ടത്.
മസിൽ നഷ്ടവാൻ തുടങ്ങുന്ന വയസാണ് 40 കൾ. ഇത് സംഭവിക്കാതിരിക്കാൻ ആഴ്ചയിൽ രണ്ട് തവണയെങ്കിലും സ്ട്രെങ്ത് ട്രെയിനിങ് ചെയ്യുക.
ശരീരം ഹൈഡ്രേറ്റായിരിക്കാൻ ശ്രദ്ധിക്കണം. ഒരു ദിവസം 8-10 ഗ്ലാസ് വരെ വെള്ളം കുടിയ്ക്കുന്നത് മെറ്റാബൊളിസവും സന്ധി ആരോഗ്യവും മെച്ചപ്പെടുത്തും.
ഉറക്കം വളരെ നിർണായകമാണ്. ദിവസവും 7-9 മണിക്കൂറുകൾ വരെ നിർബന്ധമായും ഉറങ്ങാൻ ശ്രമിക്കണം. എങ്കിലേ ആവശ്യത്തിന് വിശ്രമം ലഭിക്കൂ.
ആരോഗ്യത്തെ സ്ട്രെസ് സാരമായി ബാധിക്കും. മെഡിറ്റേഷൻ പോലുള്ള മാർഗങ്ങൾ ഉപയോഗിച്ച് സ്ട്രെസ് കൃത്യമായി മാനേജ് ചെയ്യാൻ ശ്രദ്ധിക്കണം.
കലോറി കഴിക്കുന്നത് ശ്രദ്ധയോടെ വേണം. ആരോഗ്യകരമായ ഭക്ഷണമാണെങ്കിലും അധികമായി കഴിക്കരുത്. ഇത് ശരീരഭാരം നിയന്ത്രിക്കും.
നടത്തമോ പടികൾ കയറുന്നതോ പോലുള്ള ഡെലിലി ആക്റ്റിവിറ്റികൾ വർധിപ്പിക്കണം. ഇത് കലോറി കുറയ്ക്കാൻ സഹായകമാവും.