25 May 2025
Abdul Basith
Pic Credit: Unsplash
മഴക്കാലമാവുമ്പോൾ കൊതുക് ശല്യം വർധിക്കും. കൊതുക് കടിയിൽ നിന്ന് രക്ഷ നേടാൻ ചില മാർഗങ്ങളുണ്ട്. അവയിൽ ചിലത് പരിശോധിക്കാം.
കൊതുക് കടി തടയാൻ വസ്ത്രധാരണം നിർണായകമാണ്. നീളൻ കയ്യുള്ള വസ്ത്രങ്ങളും സോക്സും ഷൂസും അണിഞ്ഞ് ശരീരമാസകലം മറയ്ക്കണം.
മൊസ്കിറ്റോ റെപല്ലൻ്റ് ഉപയോഗിക്കുമ്പോൾ അതിലടങ്ങിയിരിക്കുന്നത് എന്താണെന്ന് കൃത്യമായ ബോധമുണ്ടാവണം. ഇത് കൊതുകിനെ തടയും.
കൊതുക് വല ഉപയോഗിക്കുന്നത് കൊതുക് കടിയിൽ നിന്ന് രക്ഷനേടാനുള്ള മാർഗമാണ്. പുറത്തും അകത്തും കൊതുക് വല രക്ഷനൽകും.
കെട്ടിക്കിടക്കുന്ന വെള്ളം നീക്കം ചെയ്യണം. പരിസരങ്ങളിൽ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള പാത്രങ്ങളിലും മറ്റും വെള്ളം നിറഞ്ഞ് കൊതുക് വളരും.
കൊതുകുകളെ തുരത്താൻ സഹായിക്കുന്ന ചെടികൾ നട്ടുപിടിപ്പിക്കണം. ലാവണ്ടർ, മാരിഗോൾഡ്, സിട്രോണല്ല തുടങ്ങിയ ചെടികൾ ഇതിന് സഹായിക്കും.
ഉള്ളിൽ കൊതുക് കടക്കാതിരിക്കാൻ ജനലുകൾക്കും വാതിലുകൾക്കും സ്ക്രീൻ ഘടിപ്പിക്കണം. ഇതും കൊതുക് കടിയിൽ നിന്ന് രക്ഷപ്പെടുത്തും.
കൊതുക് വീടുകളിലേക്ക് കയറാൻ ഇടയുള്ള സ്ഥലങ്ങളിൽ ഫാൻ ഉപയോഗിക്കുക. ഫാനിലെ കാറ്റ് കൊതുകുകളെ ഉയർന്നുപറക്കുന്നതിൽ നിന്ന് തടയും.