12 MAY 2025

SHIJI MK

Image Courtesy: Freepik/ Unsplash

എന്നാലും ഓംലെറ്റ് എങ്ങനെ  ഓംലെറ്റായി?

നമ്മുടെ ശരീരത്തിന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് മുട്ട. വൈറ്റമിനുകള്‍, പ്രോട്ടീന്‍, ധാതുക്കള്‍ എന്നിവ മുട്ടയില്‍ ധാരാളം അടങ്ങിയിരിക്കുന്നു.

മുട്ട

മുട്ട പതിവായി കഴിക്കണമെന്ന് പലരോടും ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കാറുണ്ട്. അതിന്റെ കാരണവും ഗുണങ്ങള്‍ തന്നെയാണ്.

പതിവായി

പ്രോട്ടീന്‍ ധാരാളമായി അടങ്ങിയ മുട്ടയുടെ ഭാഗമാണ് ആല്‍ബുമിന്‍. ഈ വെള്ള നിറത്തിലുള്ള ഭാഗം കഴിക്കാനാണ് പലരോടും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുള്ളത്.

പ്രോട്ടീന്‍

കുട്ടികള്‍, കായിക താരങ്ങള്‍, വ്യായാമം ചെയ്യുന്നവര്‍ തുടങ്ങിയവര്‍ക്ക് മുട്ട പതിവായി കഴിക്കാവുന്നതാണ്.

പതിവാക്കാം

എന്നാല്‍ പലര്‍ക്കും മുട്ട ഓംലെറ്റായി കഴിക്കാനാണ് ഇഷ്ടം. ചോറിന്റെ കൂടെയും അല്ലാതെയുമെല്ലാം ഇങ്ങനെ മുട്ട കഴിക്കാറുണ്ട്.

ഓംലെറ്റ്

ഫ്രഞ്ച് വാക്കാണ് ഓംലെറ്റ് എന്നത്. ചെറുതും നേര്‍ത്തതുമായ പ്ലേറ്റ് എന്നാണ് ഈ വാക്കിനര്‍ത്ഥം.

അര്‍ത്ഥം

മുട്ട പൊട്ടിച്ച് അടിച്ചെടുത്ത് വൃത്താകൃതിയില്‍ പൊരിച്ച് കഴിഞ്ഞാല്‍ പ്ലേറ്റ് രൂപത്തിലാകുന്നു. ഇതാകാം ആ പേരിന് പിന്നിലെ കാരണമെന്നാണ് വിവരം.

പേര്