21 July 2026

Nithya V

ചർമ്മം തിളങ്ങാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ 

Photo Credit: Getty Images

തിളങ്ങുന്ന ചർമ്മം വേണോ? വില കൂടിയ ക്രീമുകളൊന്നും വാങ്ങി പൈസ കളയേണ്ട, നിങ്ങളുടെ ഭക്ഷണശീലം ശ്രദ്ധിച്ചാൽ മതി.

തിളങ്ങുന്ന ചർമ്മം

വിറ്റാമിനുകൾ, ആന്റിഓക്‌സിഡന്റുകൾ, കൊളാജൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ചർമ്മത്തെ തിളക്കമുള്ളതുമാക്കാൻ സഹായിക്കും.

ഭക്ഷണം

ചർമ്മത്തിന്റെ സ്വാഭാവിക തിളക്കം വർദ്ധിപ്പിക്കാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പ്രധാന ഭക്ഷണങ്ങൾ ഏതെല്ലാമെന്ന് നോക്കിയാലോ

ഡയറ്റ്

വിറ്റാമിൻ ഇ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയ ബദാം ദിവസവും കഴിക്കുന്നത് ചർമ്മത്തിന് തിളക്കം നൽകാനും കോശങ്ങളെ സംരക്ഷിക്കാനും സഹായിക്കും.

ബദാം

വിറ്റാമിൻ സി, ഇ, മറ്റ് ശക്തമായ ആന്റിഓക്‌സിഡന്റുകൾ എന്നിവയുള്ള ബ്ലൂബെറി ചർമ്മത്തിന്റെ യുവത്വം നിലനിർത്താൻ സഹായിക്കുന്നു.

ബ്ലൂബെറി

അതുപോലെ, പോഷകസമൃദ്ധമായ അവക്കാഡോ ചർമ്മത്തിന്റെ ഈർപ്പം നിലനിർത്താനും മൃതകോശങ്ങളെ ചെറുക്കാനും മികച്ചതാണ്.

അവക്കാഡോ

മധുരക്കിഴങ്ങ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ഏറെ സഹായിക്കും.

മധുരക്കിഴങ്ങ്

വിറ്റാമിൻ എ, സി, ഇ തുടങ്ങിയവ അടങ്ങിയ ചീര ചർമ്മത്തിന്റെ സ്വാഭാവിക ഭംഗിയും തിളക്കവും വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

ചീര