21 July 2026

Arun M

ചെങ്കണ്ണ് ബാധിച്ചാൽ ആദ്യം ചെയ്യേണ്ട കാര്യങ്ങൾ

Image Courtesy: Getty Images

ചെങ്കണ്ണ് ഉണ്ടാവുന്നത് ഇത് കണ്ണിൻ്റെ പുറമെയുള്ള വെളുത്ത കൺജങ്ടൈവ എന്ന ഭാഗത്തിനുണ്ടാകുന്ന അണുബാധ മൂലമാണ്. കണ്ണിലെ രക്തക്കുഴലുകളിൽ രക്ത പ്രവാഹം കൂടിയാണ് കണ്ണ് ചുവന്ന നിറമാകുന്നത്.

ചെങ്കണ്ണ് 

രോഗമുള്ള കണ്ണിൽ തൊടാൻ പാടില്ല. അഥവ തൊട്ടാലും പിന്നെ ഒരിടത്തും തൊടുന്നതിന് മുൻപ് കൈ വൃത്തിയായി കഴുകണം.

തൊടരുത്

ചെങ്കണുണ്ടായാൽ ആദ്യം ചെയ്യേണ്ടുന്നത് കൃത്യമായ ചികിത്സ തേടുക എന്നതാണ്. ഏതെങ്കിലും തുള്ളി മരുന്ന് വാങ്ങി കണ്ണിൽ ഒഴിക്കരുത്.

തുള്ളിമരുന്ന് ഒഴിക്കരുത്

ധാരാളം വെള്ളം കുടിക്കുകയും ഭക്ഷണത്തിൽ പഴങ്ങൾ പച്ചക്കറികൾ എന്നിവ ഉൾപ്പെടുത്തുകയും വേണം. നല്ല ഡയറ്റ് പിന്തുടരുക

വെള്ളം കുടിക്കാം

രോഗം സ്ഥിരീകരിച്ചാൽ നിങ്ങൾ കോൺടാക്ട് ലെൻസുകൾ ഉപയോഗിക്കാൻ പാടില്ല. കറുത്ത കണ്ണട ഉപയോഗിച്ചാലും രോഗ ബാധ തടയാൻ സാധിക്കില്ല.

ലെൻസ്

രോഗി ഉപയോഗിച്ച ഒരു സാധനങ്ങളും മറ്റുള്ളവർ ഉപയോഗിക്കാൻ പാടില്ല. വൃക്തി ശുചിത്വം പാലിക്കാൻ ശ്രദ്ധിക്കണം.

ഉപയോഗിക്കാൻ പാടില്ല