10 July 2026

Nithya V

തലമുടി ആരോഗ്യത്തോടെ വളരാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ

Photo Credit: Getty Images

തലമുടിക്കൊഴിച്ചിലും താരനും ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ്. എന്നാൽ, ചില ഭക്ഷണങ്ങളിലൂടെ ഇതിന് പരിഹാരം കണ്ടെത്താം.

മുടിക്കൊഴിച്ചിൽ

തലമുടിയുടെ ആരോഗ്യവും വളർച്ചയും നാം കഴിക്കുന്ന ഭക്ഷണവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.

ഭക്ഷണം

പ്രോട്ടീൻ, വിറ്റാമിനുകൾ, മിനറലുകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ മുടികൊഴിച്ചിൽ മാറ്റി മുടി തഴച്ചു വളരാൻ സഹായിക്കും.

പ്രോട്ടീൻ

മുടി വളർച്ചയ്ക്ക് ഏറ്റവും അത്യാവശ്യമായ രണ്ട് ഘടകങ്ങളാണ് പ്രോട്ടീനും ബയോട്ടിനും. ഇവ രണ്ടും മുട്ടയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

മുട്ട

അയൺ കുറയുന്നത് മുടികൊഴിച്ചിലിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്. ചീരയിൽ അയൺ, വിറ്റാമിൻ എ, സി, ഫോളേറ്റ് എന്നിവ ധാരാളമുണ്ട്.

ചീര

വിറ്റാമിൻ സി-യുടെ കലവറയാണ് നെല്ലിക്ക. ഇത് കൊളാജൻ ഉത്പാദനം വർദ്ധിപ്പിക്കുകയും മുടിക്ക് കരുത്ത് നൽകുകയും ചെയ്യുന്നു.

നെല്ലിക്ക

ചെറുപയർ, വൻപയർ, കടല, സോയാബീൻ എന്നിവയിലും ആവശ്യമായ പ്രോട്ടീനും അയണും സിങ്കും ബയോട്ടിനും നൽകുന്നു.

ചെറുപയർ

നത്തോലി, മത്തി, അയില, സാൽമൺ തുടങ്ങിയ എണ്ണമയമുള്ള മത്സ്യങ്ങളിലും ഒമേഗ-3 ഫാറ്റി ആസിഡുകളും പ്രോട്ടീനും ധാരാളമുണ്ട്.

മീൻ