09 July 2026

NEETHU VIJAYAN

ആസ്ത്മയുണ്ടോ? ഈ ഭക്ഷണങ്ങൾ ശ്വാസംമുട്ടൽ കൂട്ടിയേക്കാം!

Image Courtesy: Getty Images 

ശ്വാസംമുട്ടലുള്ളവർ വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ് അവർ കഴിക്കുന്ന ഭക്ഷണം. കാരണം കഴിക്കുന്ന ചില ഭക്ഷണങ്ങൾ ആസ്ത്മ ലക്ഷണങ്ങൾ പെട്ടെന്ന് വഷളാക്കും.

ആസ്ത്മ

അച്ചാറുകൾ, സോസുകൾ, പാക്കറ്റ് ഭക്ഷണങ്ങൾ എന്നിവ കേടുകൂടാതെ സൂക്ഷിക്കാൻ ചേർക്കുന്ന വസ്തുക്കൾ ആസ്ത്മ രോഗികളിൽ പെട്ടെന്ന് ശ്വാസംമുട്ടൽ ഉണ്ടാക്കും.

അച്ചാറുകൾ

തണുപ്പിച്ച കാർബണേറ്റഡ് പാനീയങ്ങളിൽ അടങ്ങിയിരിക്കുന്ന ഗ്യാസ് വയർ വീർക്കുന്നതിനും ഡയഫ്രത്തിൽ സമ്മർദ്ദം ചെലുത്തുന്നതിനും കാരണമാകും. ഇത് ശ്വാസമുട്ടൽ ഉണ്ടാക്കും.

പാനീയങ്ങൾ

ഉണക്കിയ പഴങ്ങൾ കേടാകാതിരിക്കാൻ സൾഫൈറ്റുകൾ വ്യാപകമായി ഉപയോഗിക്കാറുണ്ട്. ആസ്ത്മയുള്ളവർ ഇവ കഴിക്കുന്നത് ലക്ഷണങ്ങൾ പെട്ടെന്ന് കൂട്ടിയേക്കാം.

ഉണക്കിയ പഴങ്ങൾ

കപ്പലണ്ടി, മുട്ട, പാൽ, കടൽ വിഭവങ്ങൾ എന്നിവ ചിലരിൽ ആസ്ത്മ കൂട്ടാൻ കാരണമാകും. നിങ്ങൾക്ക് ഇവയോട് അലർജിയുണ്ടെങ്കിൽ പൂർണ്ണമായും ഒഴിവാക്കുക.

അലർജി

ഭക്ഷണത്തിൽ അമിതമായി ഉപ്പ് ഉൾപ്പെടുത്തുന്നത് തൊണ്ടയിലും ശ്വാസനാളത്തിലും വീക്കവും ദ്രാവകങ്ങൾ അടിഞ്ഞുകൂടാനും കാരണമാകും. ഇത് ശ്വാസതടസ്സം കൂട്ടും.

ഉപ്പ്

ബേക്കറി പലഹാരങ്ങളിലും മിഠായികളിലും ചേർക്കുന്ന കൃത്രിമ നിറങ്ങളും പ്രിസർവേറ്റീവുകളും ശ്വാസനാളത്തിൽ അലർജി ഉണ്ടാക്കാൻ സാധ്യതയേറെയാണ്.

ബേക്കറി