26 MAY 2025
SHIJI MK
Image Courtesy: Freepik/Unsplash
മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാനും ചര്‍മം ചെറുപ്പമായി തോന്നിക്കാനു നിങ്ങളെ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.
ബെറിയില്‍ ആന്റി ഓക്‌സഡിന്റുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് നിങ്ങളുടെ ചര്‍മം കൂടുതല്‍ ചെറുപ്പമാക്കുന്നു.
ചുവപ്പ്, മഞ്ഞ നിറത്തിലുള്ള ക്യാപ്‌സിക്കം കഴിക്കുന്നത് വഴി കൊളാജന്‍ ഉത്പാദിപ്പിക്കപ്പെടുന്നു. ഇതും ചര്‍മത്തിന് നല്ലതാണ്.
ഓറഞ്ചിലുള്ള വൈറ്റമിന്‍ സി ചര്‍മത്തില്‍ ഇലാസ്തിക നിലനിര്‍ത്താന്‍ സഹായിക്കുന്നതാണ്. അതിനാല്‍ അവയും കഴിക്കാം.
തക്കാളിയില്‍ ലൈക്കോപ്പിന്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയിരിക്കുന്നു. ഇതും ചര്‍മത്തിന് നല്ലതാണ്.
മധുരക്കിഴങ്ങിലുള്ള വൈറ്റമിന്‍ എ, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ വളരെ മികച്ചതാണ്.
നെല്ലിക്കയിലുളള വൈറ്റമിന്‍ സി, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ ചര്‍മം ചെറുപ്പമാക്കി നിലനിര്‍ത്താന്‍ സഹായിക്കുന്നതാണ്.