31 August 2026
Nithya V
Photo Credit: Getty Images,
പുകവലി ശീലമാക്കിയാൽ അത് മാറ്റുന്നത് അത്ര എളുപ്പമല്ല. നിക്കോട്ടിനോടുള്ള കടുത്ത ആസക്തിയും മാനസികമായ സമ്മർദ്ദവുമാണ് ഇതിന് കാരണം.
എന്നാൽ, കൃത്യമായ ഭക്ഷണക്രമത്തിലൂടെ പുകവലിക്കാനുള്ള പ്രേരണയെ ഒരുപരിധിവരെ പ്രതിരോധിക്കാൻ സാധിക്കും.
പുകവലിക്കുന്നതിന് തൊട്ടുമുമ്പ് ഒരു ഗ്ലാസ് പാലോ തൈരോ കഴിക്കുന്നത് സിഗരറ്റിന്റെ രുചി തീർത്തും അസുഖകരവും കയ്പ്പുള്ളതുമാക്കും.
സിഗരറ്റ് വലിക്കാൻ തോന്നുമ്പോൾ പാലിനോ മറ്റ് പാലുൽപ്പന്നങ്ങൾക്കോ മുൻഗണന നൽകുന്നത് പുകവലിയുടെ താത്പര്യം കുറയ്ക്കാൻ സഹായിക്കും.
ഓറഞ്ച്, കിവി, നാരങ്ങ, നെല്ലിക്ക തുടങ്ങിയ വിറ്റാമിൻ സി ധാരാളമടങ്ങിയ പഴവർഗ്ഗങ്ങൾ കഴിക്കുന്നത് നിക്കോട്ടിൻ വിഷാംശത്തെ വേഗത്തിൽ പുറന്തള്ളാൻ സഹായിക്കും.
പുകവലിക്കാൻ തോന്നുമ്പോൾ വായ സജീവമായി നിലനിർത്താൻ ഏറ്റവും എളുപ്പമുള്ള വഴിയാണ് ഷുഗർ ഫ്രീ ച്യൂയിംഗം അല്ലെങ്കിൽ മിന്റുകൾ ഉപയോഗിക്കുന്നത്.
വായയിലെ ഫ്രഷ് മിന്റ് രുചി സിഗരറ്റിന്റെ സ്വാദ് മോശമാക്കുകയും ക്രേവിംഗ്സ് മാറ്റാൻ സഹായിക്കുകയും ചെയ്യും.
രക്തത്തിൽ ഗ്ലൂക്കോസ് കുറയുമ്പോൾ ഉണ്ടാകുന്ന ദേഷ്യവും അസ്വസ്ഥതയുമാണ് പലപ്പോഴും ആളുകളെ വീണ്ടും സിഗരറ്റിലേക്ക് നയിക്കുന്നത്. നട്സ് കഴിക്കുന്നത് ഇത് തടയും.