31 August 2026
SHIJI MK
Image Credit: Getty Images
സ്വര്‍ണവില ഉയര്‍ന്നതോടെ ആഭരണങ്ങള്‍ വാങ്ങുന്ന രീതിയില്‍ തന്നെ ആളുകള്‍ മാറ്റം വരുത്തി. ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ക്കും കാരറ്റ് കുറഞ്ഞ ആഭരണങ്ങള്‍ക്കുമാണ് ഇപ്പോള്‍ ഡിമാന്‍ഡ്.
പുതിയ സ്വര്‍ണത്തിന് വാങ്ങിക്കുന്നതിനേക്കാള്‍ കൂടുതല്‍ പഴയ സ്വര്‍ണം വിറ്റ് പുതിയത് വാങ്ങിക്കാനാണ് ആളുകള്‍ താത്പര്യം പ്രകടിപ്പിക്കുന്നത്. എക്‌സ്‌ചേഞ്ച് ചെയ്യുന്നവരുടെ എണ്ണം കൂടി.
പുതിയ സ്വര്‍ണം വാങ്ങിക്കുമ്പോള്‍ ഉപഭോക്താവ് സ്വാഭാവികമായും നികുതി നല്‍കണം. എന്നാല്‍ പഴയ സ്വര്‍ണം മാറ്റിവാങ്ങിക്കുന്നതിന് ഈ നികുതി ആവശ്യമുണ്ടോ?
പഴയ സ്വര്‍ണാഭരണം കൊടുത്ത് പുതിയ വാങ്ങുമ്പോള്‍ നിങ്ങള്‍ ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സ് നല്‍കേണ്ടതായിട്ടുണ്ട്. മൂലധന നേട്ട നികുതി എന്നാണ് ഇതിനെ പറയുന്നത്.
സ്വര്‍ണത്തെ ഒരു മൂലധനമായാണ് ആദായനികുതി വകുപ്പ് കണക്കാക്കുന്നത്. അതിനാല്‍ വില്‍പനയിലൂടെ ലഭിക്കുന്ന ലാഭത്തിന് നികുതി ബാധകമാണ്.
സ്വര്‍ണം വില്‍ക്കുമ്പോള്‍ ലഭിക്കുന്ന നേട്ടത്തിനാണ് ഇവിടെ നിങ്ങള്‍ നികുതി നല്‍കേണ്ടത്. ആദായനികുതി നിയമത്തിലെ സെക്ഷന്‍ 2(4) പ്രകാരമാണിത്.
പഴയ സ്വര്‍ണം വിറ്റ് പുതിയത് വാങ്ങിയാലും ഇവ രണ്ടും രണ്ട് സാമ്പത്തിക ഇടപാടുകളായാണ് വിലയിരുത്തുന്നത്. അതിനാല്‍ നിങ്ങള്‍ ആദായനികുതി നല്‍കിയിരിക്കണം.
വിറ്റ സ്വര്‍ണം എത്രകാലം കൈവശം വെച്ചു എന്നതിനെ ആശ്രയിച്ചിരിക്കും നികുതി ഈടാക്കുന്നത്. 24 മാസത്തിന് ശേഷമുള്ള വില്‍പന ദീര്‍ഘകാല മൂലധന നേട്ടമായി കണക്കാക്കും.