31 AUG 2026
NEETHU VIJAYAN
Image Courtesy: Getty Images
പുട്ടിനൊപ്പമാണേലും ദോശയ്ക്ക് ആണേലും കടലക്കറി വളരെ നല്ലതാണ്. എന്നാൽ തലേന്ന് കടല വെള്ളത്തിലിട്ടില്ലെങ്കിൽ രാവിലെ എഴുന്നേറ്റാൽ ആകെ കുഴഞ്ഞുപോകും.
എന്നാൽ ഇനിയാരും വിഷമിക്കേണ്ട. മിനിറ്റുകൾക്കുള്ളിൽ കടല മൃദുവായി വേവിച്ചെടുക്കാൻ ഇതാ ചില അടുക്കള സൂത്രങ്ങൾ ഉണ്ട്. ഇതൊന്ന് അറിഞ്ഞുവച്ചോ.
കടല നന്നായി കഴുകിയ ശേഷം തിളച്ച വെള്ളത്തിലേക്ക് ഇടുക. ഇതിലേക്ക് ഒരു സ്പൂൺ വിനാഗിരിയോ നാരങ്ങാനീരോ ചേർത്ത് പ്രഷർ കുക്കറിൽ അടച്ചുവെക്കുക. കടല പെട്ടെന്ന് വേകും.
കഴുകിയ കടല ചൂടുവെള്ളത്തിലിട്ട് 15 മിനിറ്റ് വെക്കുക. അതിനുശേഷം ആ വെള്ളത്തോടൊപ്പം തന്നെ കുറച്ചു സമയം ഫ്രീസറിലേക്ക് മാറ്റി തണുപ്പിക്കുക.
താപനിലയിലെ പെട്ടെന്നുള്ള മാറ്റം കടലയുടെ പുറംതോട് പെട്ടെന്ന് മൃദുവാകാൻ സഹായിക്കും. ശേഷം ഇതെടുത്ത് കുക്കറിലിട്ട് വേവിച്ചാൽ പെട്ടെന്ന് വെന്ത് കിട്ടും.
ഒരു മൈക്രോവേവ് പാത്രത്തിൽ കടല മുങ്ങിക്കിടക്കുന്ന രീതിയിൽ വെള്ളമൊഴിച്ച് 5- 8 മിനിറ്റ് ഉയർന്ന ചൂടിൽ മൈക്രോവേവിൽ വയ്ക്കുക. പെട്ടെന്ന് വേകും.
രാത്രിയിൽ വെള്ളത്തിലിട്ട് ഒരു അഞ്ച് ആറ് മണിക്കൂർ കുതിർത്തുവയ്ക്കുന്നതാണ് എപ്പോഴും നല്ലത്. പെട്ടെന്നുണ്ടാകുന്ന സാഹചര്യങ്ങളിൽ ഇങ്ങനെയും ചെയ്യാം.