30 August 2026

AMAL KV

വാ​ഗൺ ആർ സ്വന്തമാക്കാൻ കൈയിൽ എത്ര രൂപ വേണം

Photo Credit: Maruti Website

വാഗൺ ആറിന്റെ അടിസ്ഥാന മോഡലിന്റെ എക്സ്-ഷോറൂം വില 4.98 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. ടോപ്പ് വേരിയന്റുകൾക്ക് ഏകദേശം 7 ലക്ഷം രൂപ വരെയാകും.

വില 

ടാക്സ്, രജിസ്ട്രേഷൻ, ഇൻഷുറൻസ് ഉൾപ്പെടെ വാഗൺ ആർ റോഡിലിറങ്ങുമ്പോൾ ഏകദേശം 6 ലക്ഷം രൂപ മുതൽ 8.5 ലക്ഷം രൂപ വരെ വരും.

ഓൺ റോഡ് 

ലോണിലാണ് കാർ വാങ്ങുന്നതെങ്കിൽ,  വണ്ടിയുടെ ഓൺ-റോഡ് വിലയുടെ 10 മുതൽ 20 ശതമാനം വരെ ഡൗൺ പേയ്മെന്റായി കൈയിൽ വേണം. 

ഡൗൺ പേയ്മെന്റ് 

അതായത് കുറഞ്ഞത് 65,000 രൂപ മുതൽ 1.5 ലക്ഷം രൂപ വരെ തുടക്കത്തിൽ ഡൗൺ പേയ്മെന്റ്  അടക്കേണ്ടി വരും.

കുറഞ്ഞത് 

സീറ്റ് കവർ, മാറ്റ്, മഡ് ഫ്ലാപ്സ്, മ്യൂസിക് സിസ്റ്റം തുടങ്ങിയ അടിസ്ഥാന ആക്സസറീസുകൾ  ചെയ്യാൻ 10,000 രൂപ മുതൽ 25,000 രൂപ വരെ  വരും.

ആക്സസറീസ് 

1197 സിസി കരുത്തുള്ള  പെട്രോൾ എൻജിനാണ് വാഗൺ ആറിൽ മാരുതി നൽകിയിരിക്കുന്നത്. പരമാവധി 90.9 പിസ് പറാണ് ഈ എൻജിൻ നൽകുക.

എൻജിൻ

20 കിലോ മീറ്ററിന് മുകളിലാണ് കമ്പനി വാഹനത്തിന് മൈലേജ് വാ​ഗ്ദാനം ചെയ്യുന്നത്. ശരാശി 18 മുതൽ 20 വരെ എന്താലും മൈലേജ് ലഭിക്കും.

മൈലേജ് 

പെട്രോൾ മോഡലിന് പുറമെ സിഎൻജി വേരിയന്റും ഫ്ലക്സ് ഫ്യുവൽ വകഭേദവും വാ​ഗൺ ആറിൽ ലഭ്യമാണ്. 

സിഎൻജി