06 June 2025
NANDHA DAS
Image Courtesy: Freepik
പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് ദഹനക്കേട്. അതിനാൽ, ദഹനം മെച്ചപ്പെടുത്താനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ നോക്കാം.
പ്രോബയോട്ടിക്ക് ഭക്ഷണമായ തൈര് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും.
ജിഞ്ചറോള്‍ എന്ന സംയുക്തം അടങ്ങിയിരിക്കുന്ന ഇഞ്ചി പതിവായി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ വളരെ നല്ലതാണ്.
പപ്പായയില്‍ അടങ്ങിയിരിക്കുന്ന പപ്പെയ്ന്‍ എന്ന എന്‍സൈം കുടലിന്‍റെ ആരോഗ്യത്തിനും ദഹനത്തെ മെച്ചപ്പെടുത്താനും നല്ലതാണ്.
വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥയെ തടയാനും ദഹനക്കേടിനെ മറിക്കടക്കാനും പുതിനയില ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും.
മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍ എന്ന സംയുക്തം ദഹനം മെച്ചപ്പെടുത്താനും വയറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും നല്ലതാണ്.
ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ജീരകം ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഏറെ നല്ലതാണ്.
ഫൈബര്‍ ധാരാളം അടങ്ങിയ ഓട്സ് പതിവായി കഴിക്കുന്നതും കുടലിന്റെ ആരോഗ്യത്തിനും ദഹനം മെച്ചപ്പെടുത്താനും മികച്ചതാണ്.