09 May 2025

NANDHA DAS

ഈ ഭക്ഷണങ്ങൾ ഫ്രീസറിൽ  സൂക്ഷിക്കരുത്

Image Courtesy: Freepik

നമ്മൾ പെട്ടെന്ന് കേടായിപ്പോകുന്ന പല ഭക്ഷണങ്ങളും ഫ്രീസറിൽ സൂക്ഷിക്കാറുണ്ട്. അത്തരത്തിൽ ഫ്രീസറിൽ സൂക്ഷിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങൾ നോക്കാം.

ഫ്രീസറിൽ സൂക്ഷിക്കരുത്

പാൽ ഉൽപ്പന്നങ്ങൾ ഫ്രീസറിൽ സൂക്ഷിച്ച് അത് പുറത്തെടുക്കുമ്പോൾ കട്ടിയാവുകയും ഇത് പാലിനെ കേടാക്കുകയും ചെയ്യുന്നു.

പാൽ ഉൽപ്പന്നങ്ങൾ

വറുത്ത ഭക്ഷണങ്ങൾ ഫ്രീസറിൽ സൂക്ഷിച്ചാൽ അതിന്റെ സ്വാദ് നഷ്ടപ്പെടും. അതിനാൽ ഇവ ഫ്രീസറിൽ സൂക്ഷിക്കാതിരിക്കുന്നതാണ് നല്ലത്.

വറുത്ത ഭക്ഷണങ്ങൾ

പാകം ചെയ്തതും അല്ലാത്തതുമായ നൂഡിൽസ് ഫ്രീസറിൽ സൂക്ഷിച്ചാൽ ഇതിന്റെ കട്ടി മാറി മൃദുവായി പോകും.

നൂഡിൽസ്

വെള്ളരി ഫ്രീസറിൽ സൂക്ഷിച്ചാൽ അത് പുറത്തെടുക്കുമ്പോൾ അവയിൽ ഈർപ്പമുണ്ടാവുകയും രുചിയിൽ വ്യത്യാസം ഉണ്ടാവുകയും ചെയ്യുന്നു.

വെള്ളരി

പഴവർഗ്ഗങ്ങൾ ഫ്രീസറിൽ സൂക്ഷിക്കുമ്പോൾ ഇവ എളുപ്പത്തിൽ കേടാവുകയും രുചി വ്യത്യാസം ഉണ്ടാവുകയും ചെയ്യുന്നു.

പഴവർഗ്ഗങ്ങൾ

ടൊമാറ്റോ സോസ് ഫ്രീസറിൽ സൂക്ഷിച്ചാൽ പുറത്തെടുക്കുമ്പോൾ ടൊമാറ്റോ പേസ്റ്റ് ഒരിടത്തും വെള്ളം മറ്റൊരിടത്തുമായി വേർതിരിച്ച് കിടക്കുന്നത് കാണാം.  

ടൊമാറ്റോ സോസ്

ചോറ് ഫ്രീസറിൽ സൂക്ഷിച്ചാൽ അതിന്റെ രുചിയിലും രൂപത്തിലും മാറ്റങ്ങൾ ഉണ്ടാകുന്നു. അതിനാൽ ഇവ ഫ്രീസറിൽ സൂക്ഷിക്കാതിരിക്കുക.

ചോറ്