08 May 2025
Abdul Basith
Pic Credit: Unsplash
നമ്മുടെ രാജ്യം വൈവിധ്യമാർന്നതാണ്. സമുദ്രവും വനവുമൊക്കെച്ചേർന്നതാണ് നമ്മുടെ രാജ്യം. ഏറ്റവുമധികം വനമേഖലയുള്ള ഇന്ത്യൻ സംസ്ഥാനങ്ങൾ ഇതാ.
മധ്യപ്രദേശാണ് പട്ടികയിൽ ഒന്നാമത്. 77073 സ്ക്വയർ കിലോമീറ്റർ വനമേഖലയിൽ ബന്ധവ്ഗർ അടക്കം ദേശീയ പാർക്കുകളും ഉൾപ്പെട്ടിട്ടുണ്ട്.
65882 സ്ക്വയർ കിലോമീറ്റർ വനമേഖലയാണ് അരുണാചൽ പ്രദേശിലുള്ളത്. നംദഫ ദേശീയോദ്യാനം അടക്കം ഈ വനമേഖലയിൽ ഉൾപ്പെടുന്നു.
55812 സ്ക്വയർ കിലോമീറ്റർ വനമേഖലയുള്ള ഛത്തീസ്ഗഡ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. ഇന്ദ്രാവതി, കങ്കെർ ഘട്ടി പാർക്കുകളും ഇവിടെയുണ്ട്.
ഒഡീഷ ഈ പട്ടികയിൽ നാലാമതാണ്. സിംലിപാൽ ദേശീയോദ്യാനം അടക്കമുള്ള നിബിഢവനങ്ങളുള്ള ഒഡീഷയിൽ വനമേഖല 52156 സ്ക്വയർ കിലോമീറ്റർ.
50798 സ്ക്വയർ കിലോമീറ്റർ വനമേഖലയുള്ള മഹാരാഷ്ട്രയിൽ പെഞ്ച് ടൈഗർ റിസർവ് അടക്കമുള്ള ദേശീയോദ്യാനങ്ങൾ സ്ഥിതി ചെയ്യുന്നു.
ആറാം സ്ഥാനത്തുള്ള കർണാടകയിൽ ആകെയുള്ളത് 38720 സ്ക്വയർ കിലോമീറ്റർ വനമേഖലയാണ്. ബന്ദിപ്പൂർ ദേശീയോദ്യാനവും ഇവിടെയാണ്.
ഏഴാം സ്ഥാനത്തുള്ളത് ആന്ധ്രാപ്രദേശ്. 36475 സ്ക്വയർ കിലോമീറ്റർ വനമേഖലയുള്ള ആന്ധ്രാപ്രദേശിൽ നല്ലമല വനമാണ് ശ്രദ്ധേയമായത്.