30 October 2025
Abdul Basith
Pic Credit: Pexels
ആരോഗ്യകരമായ ഭക്ഷണരീതിയിൽ ഒഴിച്ചുകൂടാൻ കഴിയാത്തതാണ് സാലഡുകൾ. സാലഡുകളിൽ ഉപയോഗിക്കാവുന്ന ചില ഭക്ഷണം ഇതാ.
അവക്കാഡോ സാലഡുകളിൽ ഒഴിച്ചുകൂടാൻ കഴിയില്ല. എണ്ണ ഉപയോഗിക്കാതെ തന്നെ ക്രീമിനസ് നൽകുന്ന അവക്കാഡോ ആരോഗ്യത്തിനും നല്ലതാണ്.
സാലഡുകളിലെ മറ്റൊരു പ്രധാന ഭക്ഷണമാണ് പുഴുങ്ങിയ വെള്ളക്കടല. പ്രോട്ടീനും ഫൈബറും കൊണ്ട് സമ്പന്നമായ വെള്ളക്കടല വയറ് നിറയ്ക്കും.
ഒമേഗ 3 ഫാറ്റി ആസിഡും ഫൈബറും ആൻ്റിഓക്സിഡൻ്റുകളും ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് ചിയ സീഡ്സ്. ഇതും നല്ലതാണ്.
പുഴുങ്ങിയ മുട്ടയും സാലഡുകളിൽ ഉപയോഗിക്കാം. പ്രോട്ടീനൊപ്പം വൈറ്റമിൻ ഡി, ബി12 എന്നിങ്ങനെയുള്ള പോഷകങ്ങളും മുട്ടയിലുണ്ട്.
കടും പച്ചനിറമുള്ള ഇലക്കറികളിൽ അയൺ, വൈറ്റമിൻ കെ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇതും സാലഡിൽ ഉപയോഗിക്കാവുന്നതാണ്.
ഹെൽത്തി ഫാറ്റ്, മഗ്നീഷ്യം, വൈറ്റമിൻ ഇ എന്നിവയൊക്കെ അടങ്ങിയതാണ് വാൾനട്ട്. ഇത് മസ്തിഷ്കാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
വൈറ്റമിൻ സി, പൊട്ടാസ്യം, ആൻ്റി ഓക്സിഡൻ്റ് എന്നിവയൊക്കെ തക്കാളിയിലുണ്ട്. ഹൃദയാരോഗ്യവും ചർമ്മാരോഗ്യവും മെച്ചപ്പെടുത്തും.