30 OCT 2025
TV9 MALAYALAM
Image Courtesy: Getty Images
ശരിയായ രീതിയിലല്ല നിങ്ങൾ പഴങ്ങൾ ഫ്രീസറിൽ സൂക്ഷിക്കുന്നതെങ്കിൽ അവ പെട്ടെന്ന് കേടാകുന്നു. പഴുക്കാത്ത പഴങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ഒഴിവാക്കണം.
പഴുക്കാൻ തുടങ്ങിയ പഴമാണ് ഫ്രീസറിൽ വയ്ക്കേണ്ടത്. ഇനി അമിതമായി പഴുത്ത പഴങ്ങളും ഫ്രിഡ്ജിൽ സൂക്ഷിക്കരുത്. അത്തരത്തിൽ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?
പഴങ്ങൾ ഒരുമിച്ച് സൂക്ഷിക്കുന്നത് ഒഴിവാക്കാം. ഇത് പഴങ്ങൾ പെട്ടെന്ന് കേടുവരാൻ കാരണമാണ്. ഓരോന്നും വെവ്വേറെ വയ്ക്കുന്നതാണ് നല്ലത്.
സ്ട്രോബെറി, റാസ്പ്ബെറി, ബ്ലൂബെറി എന്നിവ ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ഇതിന്റെ തണ്ടുകൾ മുറിച്ചുമാറ്റിയതിന് ശേഷം സൂക്ഷിക്കാവുന്നതാണ്.
നന്നായി പഴുത്ത വാഴപ്പഴങ്ങൾ തൊലികളഞ്ഞ് കഷ്ണങ്ങളാക്കി മുറിച്ചെടത്ത് ഫ്രിഡ്ജിൽ സൂക്ഷിക്കുക. അധികം ദിവസം വയ്ക്കരുത്.
പീച്ച്, പ്ലംസ് തുടങ്ങിയ വിത്തോട് കൂടിയ പഴങ്ങൾ കഷ്ണങ്ങളാക്കി മുറിച്ച് മാത്രം സൂക്ഷിക്കാവുന്നതാണ്. ആവശ്യമെങ്കിൽ തൊലി കളഞ്ഞെടുക്കാം.
നന്നായി കഴുകി വൃത്തിയാക്കിയതിന് ശേഷം ഈർപ്പം കളഞ്ഞ് മുന്തിരി ഫ്രീസറിൽ സൂക്ഷിക്കുക. ഇങ്ങനെ വച്ചാൽ 8 മാസംവരെ കേടുവരാതിരിക്കും.
തണ്ണിമത്തൻ എപ്പോഴും ഫ്രിഡ്ജിന് പുറത്ത് റൂമിലെ താപനിലയിൽ സൂക്ഷിക്കുന്നതാണ് നല്ലത്. രുചിയും ഗുണവും നിലനിർത്താൻ ഇത് സഹായിക്കും.