October 30 2025
ASWATHY BALACHANRAN
Image Courtesy: Getty / Unsplash
almond, food tips, health tips, how to eat almond,
ആൻറിഓക്സിഡൻറുകൾ, ആരോഗ്യകരമായ കൊഴുപ്പ് , മഗ്നീഷ്യം, കാൽസ്യം, വിറ്റാമിൻ ഇ എന്നിവയുടെ മികച്ച ഉറവിടമാണ് ബദാം.
പരമാവധി പ്രയോജനം ലഭിക്കാൻ 5 മുതൽ 8 ബദാം വരെ കുറഞ്ഞത് 8 മണിക്കൂർ വെള്ളത്തിൽ കുതിർത്ത ശേഷം വെറും വയറ്റിൽ കഴിക്കുക.
ബദാമിലെ നാരുകൾ കൂടുതൽ നേരം വിശപ്പറിയാതിരിക്കാൻ സഹായിക്കുകയും ചെയ്യുന്നതിനാൽ ആരോഗ്യകരമായ ഭാരം നിലനിർത്താൻ സഹായിക്കും.
വിറ്റാമിൻ ഇ അകാല വാർദ്ധക്യ ലക്ഷണങ്ങൾ കുറയ്ക്കാനും, രക്തയോട്ടം മെച്ചപ്പെടുത്താനും, സഹായിക്കുന്നു.
മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ രക്തത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.
കുടലിലെ നല്ല ബാക്ടീരിയകളെ പ്രോത്സാഹിപ്പിക്കാൻ ബദാം സഹായിക്കുന്നു. തൊലിയോട് കൂടി കഴിക്കുന്നത് ഉത്തമം.
പൊണ്ണത്തടി, പ്രമേഹം, രക്തസമ്മർദ്ദം, മെറ്റബോളിക് സിൻഡ്രോം എന്നിവയുൾപ്പെടെയുള്ള വിവിധ രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നു.
ഒരു ദിവസം 6 മുതൽ 8 എണ്ണം വരെ മാത്രം കഴിക്കുക. ഉപ്പിട്ടതോ, വറുത്തതോ, പഞ്ചസാര ചേർത്തതോ ആയ ബദാം ഒഴിവാക്കുക.