26 May 2026
Jayadevan A M
Image Courtesy: Getty Images
രാത്രിയിൽ നല്ല ഉറക്കം ലഭിക്കുന്നത് ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമായ ഒന്നാണ്. നമ്മൾ രാത്രി കഴിക്കുന്ന ചില ഭക്ഷണങ്ങൾ നമ്മുടെ ഉറക്കത്തെ ദോഷകരമായി ബാധിക്കാം
ഉറക്കം വരാതിരിക്കാനും, ഉറക്കത്തിനിടയിൽ അസ്വസ്ഥതകൾ ഉണ്ടാകാനും കാരണമാകുന്ന, രാത്രിയിൽ നിർബന്ധമായും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങൾ നോക്കാം
രാത്രിയിൽ എരിവും മസാലയും ചേർത്ത ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് നെഞ്ചെരിച്ചിൽ, അസിഡിറ്റി, ദഹനക്കേട് എന്നിവയ്ക്ക് കാരണമാകും. ഇത് ഉറക്കത്തെ തടസപ്പെടുത്താം
പൊരിച്ചതും വറുത്തതുമായ ഭക്ഷണങ്ങൾ, ഫാസ്റ്റ് ഫുഡ്, ചീസ് തുടങ്ങിയ കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ ദഹിക്കാൻ കൂടുതൽ സമയമെടുക്കും.
ചായയിലും കാപ്പിയിലും അടങ്ങിയിരിക്കുന്ന കഫീൻ ഉറക്കത്തിന് തടസമാകും. ഇത് ഉറക്കമുണ്ടാക്കുന്ന ഹോർമോണായ മെലാടോണിന്റെ ഉൽപ്പാദനത്തെ തടസ്സപ്പെടുത്തുന്നു.
മധുരമുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുകയും പിന്നീട് താഴുകയും ചെയ്യും. ഈ മാറ്റം ഉറക്കത്തെ തടസ്സപ്പെടുത്താം.
ചോക്ലേറ്റുകളിൽ, പ്രത്യേകിച്ച് ഡാർക്ക് ചോക്ലേറ്റിൽ കഫീനും തിയോബ്രോമിൻ എന്ന ഘടകവും അടങ്ങിയിട്ടുണ്ട്. ഇത് ഉറക്കം തടസപ്പെടുത്തിയേക്കാം.
രാത്രിയില്‍ വെള്ളം അമിതമായി കുടിക്കുന്നത് ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ എഴുന്നേൽക്കേണ്ടി വരുന്ന സാഹചര്യമുണ്ടാക്കും. ഇത് ഉറക്കത്തിന്റെ തുടർച്ച നഷ്ടപ്പെടുത്തും.