12 May 2025
Abdul Basith
Pic Credit: Unsplash
മലയാളികളുടെ ഗൃഹാതുരതയുമായി ബന്ധപ്പെട്ടാണ് ഉപ്പിലിട്ടത്. ഉപ്പിലിട്ടതിൽ ഗൃഹാതുരത മാത്രമല്ല, പലവിധം ആരോഗ്യഗുണങ്ങളുമുണ്ട്.
ഉപ്പിലിട്ടതിൽ പ്രോബയോട്ടിക്സ് ധാരാളമുണ്ട്. ഇത് വയറ്റിൽ നല്ല ബാക്ടീരിയ വളരാൻ സഹായിക്കും. അതുവഴി ഉദരാരോഗ്യത്തെയും സഹായിക്കും.
ഉപ്പിലിട്ട പഴങ്ങളിലും പച്ചക്കറികളിലും ആൻ്റിഓക്സിഡൻ്റുകൾ ഒരുപാടുണ്ട്. ഇത് ശരീരത്തിലെ ആകെ ആരോഗ്യം വളരെ മികച്ചതാക്കും.
വിനാഗിരി കൂടി കലർത്തിയ വെള്ളത്തിൽ ഉപ്പിലിട്ടവ കഴിക്കുന്നതിലൂടെ ഭക്ഷണത്തിന് ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനാവും.
ഉപ്പിലിട്ടതിലെ വിനാഗിരിയും ഇലക്ട്രോലൈറ്റുകളും മസിൽ ക്രാമ്പ് കുറയ്ക്കാൻ സഹായിക്കും. അത്‌ലീറ്റികളെ പിക്കിൾ ജ്യൂസ് നന്നായി സഹായിക്കും.
കലോറി കുറവുള്ള സ്നാക്ക്സ് പോലെ ഉപ്പിലിട്ടത് കഴിക്കാവുന്നതാണ്. അധികമായ കൊഴുപ്പോ പഞ്ചസാരയോ ഇവയിൽ ഉണ്ടാവുകയുമില്ല.
ഉപ്പിലിട്ട പഴങ്ങളോ പച്ചക്കറികളോ കഴിക്കുമ്പോൾ അതിലുണ്ടാവുന്ന നല്ല ബാക്ടീരിയ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താൻ സഹായകമാവും.
ഉപ്പിലിട്ടതിലുള്ള പ്രോബയോട്ടിക്കുകൾ കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കും. കൊളസ്ട്രോൾ അളവ് കുറയുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും.