ഹീമോഗ്ലോബിൻ വർധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

06 November 2025

Abdul Basith

Pic Credit: Unsplash

നമുക്ക് വളരെ അത്യാവശ്യമുള്ള ഒരു പ്രോട്ടീനാണ് ഹീമോഗ്ലോബിൻ. ഹീമോഗ്ലോബിൻ്റെ അളവ് വർധിപ്പിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്.

ഹീമോഗ്ലോബിൻ

മുട്ടയിൽ അയൺ ധാരാളമുണ്ട്. അയണിൽ ഹീമോഗ്ലോബിനുമുണ്ട്. അതുകൊണ്ട് തന്നെ ഭക്ഷണക്രമത്തിൽ മുട്ട നന്നായിത്തന്നെ ഉൾപ്പെടുത്താം.

മുട്ട

ഡാർക്ക് ചോക്കളേറ്റിൽ അടങ്ങിയിരിക്കുന്ന അയണും ആൻ്റിഓക്സിഡൻ്റുകളും ഹീമോഗ്ലോബിൻ്റെ അളവ് വർധിപ്പിക്കാൻ സഹായിക്കുന്നതാണ്.

ഡാർക്ക് ചോക്കളേറ്റ്

അയണും കോപ്പറും കൊണ്ട് സമൃദ്ധമാണ് അത്തിപ്പഴം. അതുകൊണ്ട് തന്നെ അത്തിപ്പഴം ഹീമോഗ്ലോബിൻ്റെ അളവ് വർധിപ്പിക്കാൻ സഹായിക്കും.

അത്തിപ്പഴം

പലർക്കും അറിയാവുന്നതാണ് ഇത്. മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിലെ അയൺ വർധിക്കും. അയൺ വർധിച്ചാൽ ഹീമോഗ്ലോബിനും വർധിക്കും.

മാതളനാരങ്ങ

നമ്മുടെ ഭക്ഷണക്രമത്തിൽ വളരെ സജീവമായ പച്ചക്കറിയാണ് ബീറ്റ്‌റൂട്ട്. അയൺ ധാരാളമായി അടങ്ങിയിരിക്കുന്ന ബീറ്റ്‌റൂട്ടും വളരെ നല്ലതാണ്.

ബീറ്റ്‌റൂട്ട്

അയൺ, സിങ്ക്, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങൾ മത്തങ്ങ വിത്തിൽ അടങ്ങിയിരിക്കുന്നു. ഇവ ഹീമോഗ്ലോബിൻ്റെ അളവ് വർധിപ്പിക്കും.

മത്തങ്ങ വിത്ത്

ചീരയിൽ അയൺ ധാരാളമുണ്ടെന്നറിയാമല്ലോ? അയൺ കൂടുതലുള്ള ഭക്ഷണങ്ങൾ സ്വാഭാവികമായി ഹീമോഗ്ലോബിൻ്റെ അളവും മെച്ചപ്പെടുത്തും.

ചീര