06 November 2025
Sarika KP
Image Courtesy: Facebook
മലയാളം ടെലിവിഷൻ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ നോക്കികാണുന്ന ഒന്നാണ് ബിഗ് ബോസ്. നിലവിൽ ഏഴാം സീസണിൽ എത്തി നിൽക്കുകയാണ്.
100 ദിവസം നീണ്ടു നിൽക്കുന്ന ബിഗ് ബോസിൽ പോയാൽ രാജാവായി മടങ്ങാം എന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട്.
ബിഗ് ബോസിൽ വരുന്നതോടെ പലരുടെയും ജീവിതം മാറിമറിഞ്ഞിട്ടുണ്ട്. സാമ്പത്തികമായി പലരും വളർന്നത് ഇതിനു ശേഷമാണ്.
ബിഗ് ബോസിലേക്ക് എത്തുന്ന മത്സരാർത്ഥികളെ ഒരു ദിവസം വലിയ തുക നൽകിയാണ് ഇവർ എത്തിക്കുന്നത് എന്നാണ് റിപ്പോർട്ട്.
എഴാം സീസൺ എത്തിനിൽക്കുമ്പോൾ റിപ്പോർട്ടുകൾ ശരിയെങ്കിൽ ഏറ്റവും കൂടുതൽ പ്രതിഫലം ഒരു ദിവസം വാങ്ങിയത് ശ്വേതാ മേനോൻ ആണ്.
എന്നാൽ സീസൺ ഏഴിൽ പ്രതിദിനം സാലറിക്ക് പകരം വീക്കെൻഡ് സാലറിയായണ് മത്സരാർത്ഥികൾക്ക് നൽകുന്നതെന്നാണ് റിപ്പോർട്ടുകൾ.
ഈ സീസണിൽ ഏറ്റവും കൂടുതൽ പ്രതിഫലം കിട്ടുന്നത് അനുമോൾക്കാണെന്നാണ് റിപ്പോർട്ട്. 50,000 രൂപയാണ് അനുവിന്റെ പ്രതിദിനം പ്രതിഫലം.
എന്നാൽ തനിക്ക് 65,000 രൂപയാണ് പ്രതിദിന പ്രതിഫലം എന്ന് അനു തന്നോട് പറഞ്ഞിട്ടുണ്ടെന്നാണ് നെവിൻ വെളിപ്പെടുത്തിയിരുന്നു.