5 November 2025
Jenish Thomas
Image Courtesy: Social Media, pexels
എന്തൊക്കെ കുറ്റം പറഞ്ഞാലും മിനി സ്ക്രീനിൽ സീരിയലുകൾ കാണാൻ വലിയ പ്രേക്ഷകസംഘമുണ്ട്. ഓരോ തരത്തിലുള്ള കഥ പറച്ചിലുകളിൽ നിന്നും ഇപ്പോൾ സീരിയലുകൾ ചില മാറ്റങ്ങൾ കണ്ടു വരുന്നുണ്ട്
അങ്ങനെ വന്നിരിക്കുന്ന ഏറ്റവും വലിയ മാറ്റമാണ്, സീരിയലുകളിലെ കോടതി സീനുകൾ. ഇപ്പോൾ ഒട്ടുമിക്ക സീരിയലുകളിലും കുറ്റാന്വേഷണവും അതുമായി ബന്ധപ്പെട്ട് കോടതി രംഗങ്ങളും ഉണ്ടാകുന്നു.
സീരിയൽ റേറ്റിങ്ങിൽ മുൻപന്തിയിലുള്ള ഏഷ്യനെറ്റിലെ മൂന്ന് സീരിയലുകളിൽ തന്നെ ഇപ്പോൾ തന്നെ കോടതി രംഗങ്ങൾ ഉണ്ട്. അതിനോടൊപ്പം അഡ്വക്കേറ്റാകുന്ന നായികയുടെ സീരിയലും ഇനി വരാനിരിക്കുകയാണ്.
കോടതി സീനുകൾ ശ്രദ്ധേയമായത് ഏഷ്യനെറ്റിലെ പവിത്രം എന്ന സീരിയലാണ്. നായകൻ നിരപരാധിയാണെന്ന് തെളിയിക്കാൻ ആദ്യം കോടതി കയറി സീരയിലിൽ ഇപ്പോൾ മറ്റൊരു കോടതി സീനാണ് ഓടിക്കൊണ്ടിരിക്കുന്നത്.
പവിത്രത്തിന് പിന്നാലെ, ഏഷ്യനെറ്റിൽ ഏറ്റവും കൂടുതൽ സീരിയലുകളിൽ ഒന്നായ പത്തരമാറ്റും കോടതി കയറി. വിവാഹമോചന കേസ്, ക്രിമിനിൽ കേസാക്കി മാറ്റിയാണ് പത്തരമാറ്റിലെ കോടതി രംഗങ്ങൾ
അവിടെയും തീരുന്നില്ല, ഏഷ്യനെറ്റിൽ എട്ട് മണിക്ക് സംപ്രേഷണം ചെയ്യുന്ന ടീച്ചറമ്മയും ഇപ്പോൾ കോടതി കയറിയിരിക്കുകയാണ്.
ഇതിനെല്ലാം പുറമെ, മുഴുവൻ സമയം കോടതി രംഗങ്ങളുമായി പുതിയ സീരിയലും ഏഷ്യനെറ്റിൽ വരുന്നുണ്ട്. അഡ്വക്കേറ്റ് അഞ്ജലി എന്നാണ് സീരിയലിൻ്റെ പേര്
ഏഷ്യനെറ്റിൽ മാത്രമല്ല, മഴവിൽ മനോരമയിലെ ഒരു സീരിയലും കോടതിയുമായി ബന്ധപ്പെട്ടതാണ്. പേര് അർച്ചന ചേച്ചി എൽഎൽബി
സൂര്യ ടിവിയിലെ കോൺസ്റ്റബിൾ മഞ്ജു എന്ന സീരിയിലും സമാനമായി പോലീസ്, കോടതി രംഗങ്ങൾ കൊണ്ട് നിറഞ്ഞ് നിൽക്കുകയാണ്.